ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം; ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻ

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം; ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻ
image (2)

പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചരിത്രം കുറിച്ച് മലയാളത്തിന്റെ സ്വന്തം ലിജോ ജോസ് പെല്ലിശ്ശേരി. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ലിജോ. ജല്ലിക്കെട്ടിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് രജത മയൂരത്തിന് ലഭിക്കുക.

ബ്ലെയ്‌സ് ഹാരിസണ്‍ സംവിധാന ചെയ്ത ഫ്രഞ്ച് സ്വിസ് ചിത്രം പാര്‍ട്ടിക്കിള്‍സിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. നാല്‍പത് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഗറില്ല രാഷ്ട്രീയ തടവുകാരനായ കാർലോസ് മാരിഗെല്ലയെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ സ്യു ഷോർഷിയാണ് മികച്ച നടൻ. വാഗ്‌നർ മൗര സംവിധാനം ചെയ്ത മാരിഗെല്ലയാണ് ചിത്രം. മികച്ച നടിക്കുള്ള രജത മയൂരം ഉഷ ജാദവ് (മായ് ഘട്ട്) സ്വന്തമാക്കി.

മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം അബൗ ലെയ്‌ല സംവിധാനം ചെയ്ത അമിന സിദിബൗമെഡിയെനും മോൺസ്‌റ്റേഴ്‌സ് സംവിധാനം ചെയ്ത മാരിയ ഒൾടെന്യുവും നേടി. പെമ സെഡെന്റെ ബലൂൺ പ്രത്യേക ജൂറി പുരസ്‌കാരം സ്വന്തമാക്കി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ