രാജ്യത്ത് രണ്ടാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും

Share

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും. ദേശീയ ലോക്ക് ഡൗൺ പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാവും നാളെ മുതൽ ലോക്ക് ഡൗണ്‍ തുടരുക. പ്രധാനമന്ത്രിയുടെ അഭിസംബോധനഎപ്പോഴുണ്ടാകും എന്ന അറിയിപ്പ് ഇതുവരെ സർക്കാർ നൽകിയിട്ടില്ല.

രണ്ടാം ഘട്ട ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ഇന്ത്യയിലെ കൊവിഡ് കേസുകൾ പതിനൊന്നായിരത്തി തൊള്ളായിരത്തി മുപ്പത്തിമൂന്നായിരുന്നു. ഇപ്പോൾ കൊവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയിലധികമായി.

രണ്ടാം ഘട്ടം തുടങ്ങിയപ്പോൾ കൂടുതൽ കേസുകളുണ്ടായിരുന്ന തമിഴ്നാട്,കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഇപ്പോൾ രോഗവ്യാപനം താരതമ്യേന പിടിച്ചു നിറുത്തുന്നുണ്ട്. മഹാരാഷ്ട്രയും ഗുജറാത്തും മധ്യപ്രദേശുമാണ് ഇപ്പോഴും ഇത് നിയന്ത്രിക്കാനാവാത്ത സംസ്ഥാനങ്ങൾ.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,776 ആയി. 24 മണിക്കൂറിനിടെ 2293 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസത്തിനിടെ രാജ്യത്ത് ഇത്രയേറെ പേര്‍ കൊവിഡ് ബാധിതര്‍ ആകുന്നത് ആദ്യമായാണ്. ഇതുവരെ 1223 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ