വയനാട്ടിൽ വൻ പോളിംഗ് കുതിപ്പ്; നാല് മണിക്കൂറില്‍ വോട്ടുചെയ്തത് മൂന്നരലക്ഷം പേര്‍

വയനാട്ടിൽ വൻ  പോളിംഗ് കുതിപ്പ്; നാല് മണിക്കൂറില്‍ വോട്ടുചെയ്തത്  മൂന്നരലക്ഷം പേര്‍
wayanad_710x400xt

കല്പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്  ഇത്തവണ രാജ്യത്തെ സെലിബ്രെറ്റി മണ്ഡലമാണ്.  രാജ്യം  മുഴുവൻ ഉറ്റുനോക്കുന്ന ഈ മണ്ഡലം  വൻ  പോളിംഗ് കുതിപ്പിലാണ്.  വയനാട് ലോക്സഭാ മണ്ഡലത്തില്‍ ആദ്യ നാല് മണിക്കൂറില്‍ പോളിംഗ് ശതമാനം 28.88 ആണ്. സംസ്ഥാനത്ത് ആകെ നാല് മണിക്കൂറില്‍ അറുപത് ലക്ഷം പേര്‍ വോട്ടു ചെയ്തുവെന്നാണ് ഔദ്യോഗികമായി പുറത്തു വന്ന കണക്ക്.

ആദ്യത്തെ മൂന്ന് മണിക്കൂര്‍ പിന്നിട്ടതോടെ വയനാട്ടില്‍ പോളിംഗ് ശതമാനം 30ലേക്ക് കടന്നിരിക്കുകയാണ്. നാല് മണിക്കൂറില്‍ മൂന്നരലക്ഷം പേര്‍ വയനാട്ടില്‍ വോട്ട് ചെയ്ത് കഴിഞ്ഞു എന്നതാണ് 11 മണി വരെയുളള കണക്ക്. വൻ പോളിംഗ് ശതമാനം ആർക്ക് ഗുണം ചെയ്യും എന്നുളളത് കാത്തിരുന്ന കാണേണ്ടതാണ്. ഇത്തവണ രാഹുൽ ഗാന്ധി റെക്കോർഡ് ഭൂരിപക്ഷത്തിൽ വയനാട്ടിൽ നിന്ന് ജയിക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം.

വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളും പോളിംഗ് ശതമാനവും- രാവിലെ പതിനൊന്ന് മണിക്കുള്ള കണക്ക്.

മാനന്തവാടി - 49,399 - 26.5
സുല്‍ത്താന്‍ ബത്തേരി - 60,002 - 28.19
കല്‍പ്പറ്റ - 53,725 - 27.56
തിരുവമ്പാടി - 42,251 - 24.81
ഏറനാട് - 39,109 - 22.87
നിലമ്പൂര്‍ - 55,546 -26.73
വണ്ടൂര്‍ - 49,902 -23.26

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്