ആടിപ്പാടി വിവിധ പാർട്ടിയിലെ വനിതാ നേതാക്കൾ: കുട്ടിക്കാലത്തേക്കുള്ള മടക്കയാത്രയായിരുന്നു ഉച്ചവിരുന്നെന്ന്; ഹര്‍ സിമ്രത് കൗര്‍ ബാദല്‍

ആടിപ്പാടി വിവിധ പാർട്ടിയിലെ വനിതാ നേതാക്കൾ: കുട്ടിക്കാലത്തേക്കുള്ള മടക്കയാത്രയായിരുന്നു  ഉച്ചവിരുന്നെന്ന്; ഹര്‍ സിമ്രത് കൗര്‍ ബാദല്‍
759031-women-politics

ന്യൂഡല്‍ഹി: ലോകസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാല്‍ ഇന്ത്യൻ രാഷ്ട്രീയത്തിൽ നടക്കുന്ന ചെറിയ കാര്യങ്ങൾ പോലും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രി ഹര്‍ സിമ്രത് കൗര്‍ ബാദല്‍ സംഘടിപ്പിച്ച വിരുന്നാണ് ഇപ്പോള്‍ തലസ്ഥാനത്തെ പ്രധാന ചര്‍ച്ചാവിഷയം.വിവിധ പാര്‍ട്ടികളിലെ വനിതാനേതാക്കള്‍ ഒത്തു കൂടി ആഘോഷിച്ച വിരുന്ന്, രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകള്‍ മറന്ന് ആഘോഷിക്കാനുള്ള വേള നല്‍കിയെന്നാണ് പങ്കെടുത്ത വനിതാ നേതാക്കൾ പറഞ്ഞത്. എന്‍സിപിയുടെ സുപ്രിയ സുലെയും ഡിഎംകെയുടെ കനിമൊഴിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ബിജെപി എംപി കിരണ്‍ ഖേറും ബാല്യകാല സഖിമാരെപോലെയാണ് ആടിപാടിയത്. കുട്ടിക്കാലത്തേക്കുള്ള മടക്കയാത്രയായിരുന്നു ഉച്ചവിരുന്ന് നല്‍കിയതെന്ന് ഹര്‍സിമ്രത് കൗര്‍ തൊട്ടടുത്ത ദിവസം ട്വീറ്റ് ചെയ്തു. ഹര്‍സിമ്രത് ട്വീറ്റ് ചെയ്ത വീഡിയോയില്‍ വനിതാ നേതാക്കളെല്ലാവരും കൈകോര്‍ത്ത് കൊണ്ട് വട്ടം ചുറ്റുന്ന കളിയില്‍ പങ്കെടുത്ത് രസിക്കുന്നത് കാണാം.കളിയ്‌ക്കൊടുവില്‍ സ്മൃതി ഇറാനിയും ഹര്‍സിമ്രത് കൗറും ചേര്‍ന്നുള്ള ആഹ്‌ളാദവും

വീഡിയോയിലുണ്ട്.വിരുന്നുസല്‍ക്കാരത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, രാംവിലാസ് പസ്വാന്‍, രവി ശങ്കര്‍ പ്രസാദ്, ജെ പി നഡ്ഡ,എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവര്‍ പങ്കെടുത്തു.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്