'മഹ' കേരളതീരം വിട്ടു: ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്; സംസ്ഥാനത്ത് ഇന്ന് മഴ കുറഞ്ഞേക്കും

'മഹ' കേരളതീരം വിട്ടു: ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്; സംസ്ഥാനത്ത് ഇന്ന് മഴ കുറഞ്ഞേക്കും
KeralaMaha-952x500

കോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് കേരളതീരം വിട്ടു. കൂടുതല്‍ ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തേക്ക് പോകുന്ന മഹ ചുഴലിക്കാറ്റ് മം​ഗലാപുരത്ത് നിന്ന് 390 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ കേരളത്തില്‍ പൊതുവെ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.

ഉഡുപ്പിയിലും പനാജിയിലുമടക്കം ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇന്ന് ചുഴലിക്കാറ്റിന്റെ വേഗം. മഹ ലക്ഷദ്വീപ് കടന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങുകയാണ്. അതിനാൽ ലക്ഷദ്വീപും സുരക്ഷിതമാണ്. എന്നാൽ, ലക്ഷദ്വീപിൽ 60 കിലോമീറ്റർ വേ​ഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ചെര്‍ബാനിയാനി റീഫിന് (ലക്ഷദ്വീപ്) 180 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ്, ചെറിയാപാനി റീഫിന് (ലക്ഷദ്വീപ്) വടക്ക്-വടക്ക് പടിഞ്ഞാറ് 220 കി.മീ. കവരത്തിയില്‍ നിന്ന് (ലക്ഷദ്വീപ്) 380 കിലോമീറ്റര്‍ വടക്കും കോഴിക്കോട് നിന്ന് വടക്ക് പടിഞ്ഞാറ് 500 കിലോമീറ്ററിലുമാണഅ നിലവില്‍ മഹ ചുഴലിക്കാറ്റുള്ളത്.

അതേ സമയം കേരളത്തിലെ തീരമേഖലയിലും മലയോരമേഖലയിലും ചിലനേരങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു.  വെള്ളിയാഴ്ച മധ്യകിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 120 മുതല്‍ 145 കിലോമീറ്റര്‍വരെ വേഗത്തില്‍ അതിശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്.വ്യാഴാഴ്ച വൈകീട്ടോടെയാണ് അമ്നി ദ്വീപിൽ മഹ ചുഴലിക്കാറ്റ് വീശിയത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയായിരുന്നു ഈ സമയത്ത് കാറ്റിന്റെ വേഗം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ