സംവിധായകൻ ജെ.ഫ്രാൻസിസ് അന്തരിച്ചു

Share

കൊച്ചി ∙ സിനിമ- സീരിയൽ– പരസ്യചിത്ര സംവിധായകൻ ജെ.ഫ്രാൻസിസ് (52) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളും ‘ഇങ്ങനെയൊക്കെ നടന്നാ മതിയാ?’ എന്ന സീരിയലും സംവിധാനം ചെയ്തു. ഒട്ടനവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.

പെരുമ്പടപ്പ് ചമ്പാടി ഹൗസിൽ പരേതനായ ജോസ്‌ലിന്റെ മകനാണ്. പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിൽ ചൊവ്വാഴ്ച രാവിലെ 11 മുതൽ മൃതദേഹം പൊതുദർശനത്തിനു വച്ചശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടത്തുമെന്നു ബന്ധുക്കൾ അറിയിച്ചു. ‌മാതാവ്: മേരി. ഭാര്യ: ഷീബ ഫ്രാൻസിസ്. മകൻ: സാവിയോ ഫ്രാൻസിസ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ