മലയാള ഹൃസ്വ ചിത്രം അകലെ (far away) യൂറ്റൂബിൽ റിലീസ് ചെയ്തു

സിംഗപ്പൂരിൽ പൂർണ്ണമായും ചീത്രീകരിച്ച, നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധനേടിയ മലയാള ഹൃസ്വ ചിത്രം അകലെ, യൂറ്റൂബിൽ റിലീസ് ചെയ്തു . ഡിസംബര്‍ 15 ന് വൈകിട്ട് 5 മണിക്ക്  സിംഗപ്പൂർ മലയാളം പത്രം പ്രവാസി എക്സ്പ്രസ്സ് ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ചിത്രം പ്രദർശിപ്പിക്കും ..(YouTube.com/PravasiExpress )
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ ഫേസ്ബുക്ക്  പേജിലൂടെയും റിലീസ്  ലിങ്ക്  പുറത്തു വിടും . രാജേഷ് കുമാർ ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്ത ചിത്രം, ഗോവ ഷോർട്ട്  ഫിലിം ഫെസ്റ്റിവൽ , സാൻ ഫ്രാൻസിക്‌സോ ഇൻഡിപെൻഡന്റ്  ഫിലിം ഫെസ്റ്റിവൽ , ഗ്രീസ് ഫിലിം ഫെസ്റ്റിവൽ, സിനിമ മേക്കിങ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,  അലിബാഗ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ , പുണെ , കേരള ,ഹിമാചൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽസ്  എന്നിവിടങ്ങളിൽ തിരഞ്ഞെടുക്കപ്പെടുകയും, മറ്റു  നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു.


മൊക്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, മികച്ച നവാഗത സംവിധായകനുള്ള (ഇന്റർനാഷണൽ & ഇന്ത്യൻ  കാറ്റഗറി ) പുരസ്‌കാരവും ,ബെസ്റ്  ആക്ടർ , ബേസ്ഡ് ആക്ടറസ്സ്  നേട്ടവും ചിത്രം നേടി , ഇൻഡോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ബെസ്റ്  ആക്ടർ , ബേസ്ഡ് ആക്ടറസ്സ്    പുരസ്‌കാരങ്ങൾ ,ടോക്കിയോ ഫിലിം അവാർഡ്‌സ് ,മാസ്റ്റേഴ്സ് സിനിമ ( റോം) എന്നിവിങ്ങലിൽ  ബെസ്ഡ് ഡ്രാമ നേട്ടവും ,ടോഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വേൾഡ്  ഫിലിം ഫെസ്റ്റിവൽ- സിംഗപ്പൂര്‍  എന്നിവയിൽ മികച്ച ഷോർട്ട് ഫിലിം അവാർഡ്‌സ്  തുടങ്ങി നിരവധി പുരസ്‌കാരങ്ങളുടെ നിറവിൽ ആണ് ചിത്രം യൂട്യൂബിൽ എത്തുന്നത് ..


എം കെ വി രാജേഷ് ആണ് രചന   , അജേഷ് കാവാലൻ ഛായാഗ്രഹണവും ഡാസ്സൽ  ഡേവിസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു . ദേവദത്ത് ബിജിബാൽ പശ്ഛാത്തല സംഗീതം ചെയ്തിട്ടുള്ള ചിത്രത്തിൽ, ജയറാം നായർ ,വന്ദന , അപർണ്ണ ഹരി ,ബിനൂപ് ,വീണ ഉണ്ണി ,റിയാസ് ,തൻവി ബിനൂപ് എന്നിവർ അഭിനയിച്ചിരിക്കുന്നു .
സമകാലീന കുടുംബ പശ്ഛാത്തലത്തിൽ ഒറ്റപ്പെടുന്ന മനുഷ്യരുടെ കഥ പറയുന്ന അകലെ , വാർദ്ധക്യത്തിൽ തനിച്ചാവുന്നവരുടെ നോവിക്കുന്ന ഏകാന്തതയുടെ പ്രതിഫലനം ആണ് .. തിരിച്ചു പിടിക്കാൻ കൊതിക്കുന്ന ബന്ധങ്ങളുടെ ഊഷ്മളത, മറ്റു പല സാഹചര്യം കാരണം അകലെ  ഉപേക്ഷിക്കേണ്ടി  വന്നതിന്റെ വേദന പറയുകയാണ് അകലെ ..

Watch Sort film here: https://youtu.be/QIiP7DZKtAc

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ