യുഎസിൽ മലയാളി നഴ്സ് കുത്തേറ്റു മരിച്ചു

Share

ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സിൽ ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മലയാളി യുവതി കുത്തേറ്റ് മരിച്ചു. മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മകൾ മെറിൻ ജോയി (28) ആണ് മരിച്ചത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് കുത്തേറ്റത്. ഇവരുടെ ശരീരത്തിൽ 17 കുത്തേറ്റിറ്റുണ്ട്. അക്രമി കത്തികൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തുവീണ് കിടന്ന മെറിന്റെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റിയതായും പറയുന്നു.

സംഭവത്തിൽ ഭർത്താവ് ഫിലിപ്പ് മാത്യുവിനെ താമസ സ്ഥലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി ദമ്പതികൾ അകന്നു കഴിയുകയായിരുന്നു. നോറ (രണ്ട് വയസ്സ്) മകളാണ്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്