മലയാളി ഡോക്ടർ സൗദി അറേബ്യയില്‍ മരിച്ചു

Share

റിയാദ്: മലയാളി ഡോക്ടർ ഹൃദയാഘാതം മൂലം മക്കയിൽ നിര്യാതനായി. കാസർകോട് പൈവളിക സ്വദേശി ഡോ. കാദർ കാസിം (49) ആണ് മരിച്ചത്. മക്ക ഏഷ്യന്‍ പോളിക്ലിനിക്ക് മാനേജറായും ഡോക്ടറായും ആറ് വര്‍ഷത്തോളമായി സേവനമനുഷ്‍ഠിച്ചുവരികയായിരുന്നു.

മൊബൈലില്‍ വിളിച്ചിട്ടും മറുപടി ലഭിക്കാതായതോടെ താമസിക്കുന്ന മുറിയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദീർഘകാലം ഉപ്പള കൈകമ്പയിലും മംഗളൂരു ഒമേഗ ആശുപത്രിയിലും സേവനം അനുഷ്ടിച്ചിരുന്നു. മംഗളൂരു യൂനിവേഴ്‌സിറ്റി സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സാമൂഹ്യ സേവന രംഗത്തും സജീവമായിരുന്ന ഡോക്ടർ മംഗളൂരുവിലാണ് കുടുംബ സമേതം താമസിച്ചിരുന്നത്.

പിതാവ്: ഹമീദലി കമ്പാർ (മുഗുളി ഹമീദ്), മാതാവ്: സുലൈഖ, ഭാര്യ: ജസീല, മക്കള്‍: കാമില്‍ കാസിം ഷാമില്‍ കാസിം (എം.ബി.ബി.എസ് വിദ്യാര്‍ത്ഥികൾ), സഹോദരങ്ങള്‍: റസിയ ഹനീഫ ഉപ്പള, ഷമീമ അബ്ദുല്ല കയ്യാര്‍

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ