നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി മലയാളി മരിച്ചു

Share

മനാമ: നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. കൊല്ലം ചിതറ കിഴക്കുംഭാഗം ദാറുസ്സലാം വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെയും പരേതയായ ഫാത്തിമ ബീവിയുടെയും മകന്‍ മുഹമ്മദ് ഹുസൈന്‍ (53) ആണ് മരിച്ചത്.

തിങ്കളാഴ്‍ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. നാട്ടില്‍ പോകുന്നതിന്റെ ഭാഗമായി ബഹ്റൈനിലുള്ള സഹോദരന്റെ വീട്ടില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കിങ് ഹമദ് ഹോസ്‍പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

32 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം കഴിഞ്ഞ 11 വര്‍ഷമായി നാഷണല്‍ ഗാര്‍ഡില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ബഹ്റൈനിലെ അല്‍ ഹിദായ മലയാളം കൂട്ടായ്‍മയുടെ മുഹറഖ് യൂണിറ്റ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ - ഹലീമ. മക്കള്‍ - ഫവാസ് ഹുസൈന്‍ (ബഹ്റൈന്‍), ഫൈസല്‍ ഹുസൈന്‍ (ദുബായ്), ഫാത്തിമ ഹുസൈന്‍, നാജിയ ഹുസൈന്‍. സഹോദരങ്ങള്‍ - റഹീം, അയ്യൂബ്, യഹ്‍യ. മൂന്ന് സഹോദരങ്ങളും ബഹ്റൈനില്‍ തന്നെയാണ്. മൃതദേഹം ബഹ്റൈനില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Read more

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയായ 19കാരനായ യുവാവിന് മദ്യം നൽകിയ സംഭവത്തിൽ

അങ്കിത ഭണ്ഡാരി കേസ്: ആരോപണവിധേയനെ ഗവർണറാക്കരുത്; ഇന്ത്യാ ഗേറ്റിൽ രാഹുൽ–പ്രിയങ്കമാരുടെ പ്രതിഷേധം

അങ്കിത ഭണ്ഡാരി കേസ്: ആരോപണവിധേയനെ ഗവർണറാക്കരുത്; ഇന്ത്യാ ഗേറ്റിൽ രാഹുൽ–പ്രിയങ്കമാരുടെ പ്രതിഷേധം

ഡൽഹി: 2022ൽ ഉത്തരാഖണ്ഡിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി മരിച്ച അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിൻ്