പ്രവാസി മലയാളി മസ്‍കത്തിൽ അന്തരിച്ചു

Share

അമ്പലപ്പുഴ: പുന്നപ്ര സ്വദേശി മസ്‍കത്തിൽ അന്തരിച്ചു. പുന്നപ്ര തെക്ക് മൂന്നാം വാർഡ് പുത്തൻ വെളി വീട്ടിൽ ശ്യാംലാൽ പങ്കജാക്ഷൻ (42) ആണ് ഒമാനിലെ മസ്‍കത്തിൽ അന്തരിച്ചത്. 24ന് പുലർച്ചെ തനിക്ക് ശാരീരിക അസ്വസ്ഥതയുള്ളതായി ശ്യാം നാട്ടിലുള്ള ഭാര്യയെ ഫോണിലൂടെ അറിയിച്ചതിനെ തുടർന്ന് അവർ മസ്‍കത്തിൽ തന്നെയുള്ള ശ്യാമിന്റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു.

ഫ്ലാറ്റിലെത്തിയ സുഹൃത്തുക്കൾ അബോധാവസ്ഥയിൽ കണ്ട ശ്യാമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർന്ന് മരണമടഞ്ഞതായാണ് വിവരം. ശ്യാംലാൽ ഒമാനിൽ നിർമ്മാണ കരാർ പ്രവൃത്തികൾ ഏറ്റെടുത്തു ചെയ്തു വരികയായിരുന്നു.

പിതാവ് - പരേതനായ പങ്കജാക്ഷൻ. മാതാവ് - രേണുക. ഭാര്യ - സൗമ്യ. മക്കൾ - ലക്ഷ്മിപ്രിയ, ലക്ഷ്മി പാർവ്വതി, ലക്ഷ്മി പൂർണ്ണിമ. ഏക സഹോദരി - പ്രിയംവദ. സംസ്കാരം പിന്നീട് പുന്നപ്രയിലെ വീട്ടുവളപ്പിൽ നടക്കും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ