ജോലിക്കിടെ വാഹനത്തില്‍ വെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Share

ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് കോഴിക്കോട്ടുകണ്ടി കുഞ്ഞിമൊയ്‍തീന്റെ മകന്‍ സിറാജ് (37) ആണ് മരിച്ചത്. ബുധനാഴ്‍ച രാത്രി ജോലിക്കിടെ വാഹനത്തില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മൊബൈല്‍ ഫോണ്‍ ആക്സസറീസിന്റെ മൊത്ത വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്ന സിറാജ്, അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു മരണം. മാതാവ് - പരേതയായ ഖദീജ. ഭാര്യ - ഷഹര്‍ബാന്‍. മക്കള്‍ - അമന്‍ഷാ മുഹമ്മദ്, അയന്‍ഷാ മുഹമ്മദ്, അല്‍ഹന്‍ഷാ മുഹമ്മദ്, അസ്‍ലിന്‍ഷാ മുഹമ്മദ്. സഹോദരങ്ങള്‍ - റഫീഖ്, സീനത്ത്.

ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read more

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയായ 19കാരനായ യുവാവിന് മദ്യം നൽകിയ സംഭവത്തിൽ

അങ്കിത ഭണ്ഡാരി കേസ്: ആരോപണവിധേയനെ ഗവർണറാക്കരുത്; ഇന്ത്യാ ഗേറ്റിൽ രാഹുൽ–പ്രിയങ്കമാരുടെ പ്രതിഷേധം

അങ്കിത ഭണ്ഡാരി കേസ്: ആരോപണവിധേയനെ ഗവർണറാക്കരുത്; ഇന്ത്യാ ഗേറ്റിൽ രാഹുൽ–പ്രിയങ്കമാരുടെ പ്രതിഷേധം

ഡൽഹി: 2022ൽ ഉത്തരാഖണ്ഡിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി മരിച്ച അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിൻ്