പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Share

റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി സലീന മൻസിലിൽ ഷറഫുദ്ദീൻ (56) ആണ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ഞായറാഴ്ച്ച മരിച്ചത്. 17 വർഷമായി അൽ ഹസയിലെ ഒരു ബഖാലയിൽ ജീവനക്കാരനായിരുന്നു ഷറഫുദ്ദീൻ. ഇവിടെ ജീവകാരുണ്യ സേവനരംഗത്ത് സജീവമായിരുന്നു.

കല്ലറ നിവാസികളായ പ്രവാസികളുടെ വാട്സ്ആപ് കൂട്ടായ്മയായ ജി.സി.സി സൗഹൃദ വേദിയുടെ സ്ഥാപക നേതാവുമാണ്. പിതാവ് - അബ്ദുല്ല. മാതാവ് - സൽ‍മ ബീവി. ഭാര്യ - സുലേഖ ബീവി. മക്കൾ - മുനീർ, മുഹമ്മദ്, അസ്‌ലം. മൃതദേഹം അൽ ഹസയിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് നാസർ കല്ലറ, ഷാഫി കല്ലറ, അൻഷാദ് തുടങ്ങിയവർ രംഗത്തുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ