മലേഷ്യന്‍ എയര്‍ലൈന്‍സ്‌ വിമാനം കാണാതായി

ക്വാലാലംപൂരില്‍ നിന്നും 239 പേരുമായി ബീജിങ്ങിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനവുമായുള്ള എല്ലാ ആശയവിനിമയബന്ധവും നഷപ്പെട്ടതായി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു

മലേഷ്യന്‍  തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്നും  2 പിഞ്ചുകുഞ്ഞുങ്ങളും  12 വിമാനജീവനക്കാരുമടക്കം 239 പേരുമായി ബീജിങ്ങിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 777-200  , MH370 വിമാനം യാത്രാ മദ്ധ്യേ കാണാതായി. വിമാനം പുറപ്പെട്ടു ഏതാണ്ട് രണ്ടു മണിക്കൂറിനുള്ളിൽ വിമാനവുമായുള്ള എല്ലാ ബന്ധവും നഷപ്പെട്ടതായി എയര്‍ലൈന്‍സ് അധികൃതര്‍ ഫേസ്‌ബുക്ക് പേജിൽ അറിയിച്ചു.       പുലര്‍ച്ചെ 12:20 ന് ക്വാലാലംപൂരില്‍ നിന്നും പുറപ്പെട്ട വിമാനം രാവിലെ 6:30 ഓടെ ബീജിങ്ങില്‍ എത്തിച്ചെരെണ്ടതായിരുന്നു. എന്നാല്‍ ഏതാണ്ട് 2:30 ഓടെ സുബാന്ഗ് എയര്‍ ട്രാഫിക് കണ്‍ട്രോളിന് വിമാനവുമായുള്ള ആശയവിനിമയം നഷപ്പെടുകയായിരുന്നു. പതിനാലോളം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരുടെ അടുത്ത ബന്ധുക്കളുമായി വിമാനകമ്പനി അധികൃതര്‍ ബന്ധപ്പെട്ടു വരികയാണ്. വിമാനം ചൈനീസ് വ്യോമാതിര്‍ത്തിയില്‍ കടന്നിട്ടില്ലെന്നു ചൈനീസ്‌ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്