പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഈജിപ്തില്‍ യുവാവ് സഹപാഠിയെ കഴുത്തറുത്ത് കൊന്നു

Share

കെയ്റോ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഈജിപ്‍തില്‍ 21 വയസുകാരിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്നു. ഈജിപ്‍തിലെ മന്‍സൂറ സര്‍വകലാശാലയുടെ ഗേറ്റിന് മുന്നില്‍ പട്ടാപ്പകലായിരുന്നു സംഭവം.

യുവതിയെ ആദ്യം സഹപാഠി അടിച്ചുവീഴ്‍ത്തുകയായിരുന്നു. റോഡിന് സമീപത്തെ നടപ്പാതയില്‍ തലയിടിച്ച് നിലത്തുവീണ യുവതിയുടെ കഴുത്തറുത്തായിരുന്നു കൊലപാതകം. പരിസരത്തുണ്ടായിരുന്നവരും സര്‍വകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഓടിയെത്തി ഇയാളെ കീഴ്‍പ്പെടുത്തി പിന്നീട് പൊലീസിന് കൈമാറി.

യൂണിവേഴ്‍സിറ്റിയിലെ ആര്‍ട്സ് ഫാക്കല്‍റ്റിയില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന നാഇറ അഷ്റഫാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് സ്ഥിരീകരിച്ചു. പ്രതിയും സര്‍വകലാശാലയിലെ ഇതേ ഡ‍ിവിഷനിലെ വിദ്യാര്‍ത്ഥിയാണ്. ഇതാദ്യമായല്ല പ്രതി, കൊല്ലപ്പെട്ട യുവതിയെ ശല്യം ചെയ്‍തതെന്നും കണ്ടെത്തി. നേരത്തെയും പല തവണ ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെങ്കിലും ഓരോ തവണയും പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെല്ലാം ഇയാളെ ബ്ലോക്ക് ചെയ്യുകയും ചെയ്‍തതോടെയാണ് കൊലപാതകത്തിന് മുതിര്‍ന്നത്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്