വാട്‍സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച ചിത്രങ്ങൾ എഡിറ്റ് ചെയ്ത് യുവതിയെ ബ്ലാക്‌മെയിൽ ചെയ്തു; 23ക്കാരൻ പ്രവാസി യുഎഇയില്‍ പിടിയില്‍

വാട്‍സ് ആപ്പ്    ഗ്രൂപ്പില്‍ പങ്കുവെച്ച  ചിത്രങ്ങൾ എഡിറ്റ് ചെയ്ത്  യുവതിയെ ബ്ലാക്‌മെയിൽ ചെയ്തു; 23ക്കാരൻ  പ്രവാസി യുഎഇയില്‍ പിടിയില്‍
jpeg

അജ്മാന്‍: വാട്സ്ആപ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് യുവതിയെ ബ്ലാക് മെയില്‍ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. 23കാരനായ ഏഷ്യക്കാരനെയാണ് അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയും സുഹൃത്തുക്കളും അംഗങ്ങളായ വാട്സ്ആപ് ഗ്രൂപ്പില്‍ ഇവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഗ്രൂപ്പില്‍ അംഗമായിരുന്ന ഒരാള്‍ ഒരു വര്‍ഷം മുന്‍പ് തന്റെ മൊബൈല്‍ നമ്പര്‍ മാറ്റിയിരുന്നു. എന്നാല്‍ ഈ നമ്പര്‍ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. പ്രതിയായ യുവാവ് മൊബൈല്‍ കണക്ഷനെടുത്തപ്പോള്‍ ഇതേ നമ്പറാണ് ലഭിച്ചത്. വാട്സ്ആപ് ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ ഗ്രൂപ്പിലെ സന്ദേശങ്ങളും ചിത്രങ്ങളും ഇയാള്‍ക്കും ലഭിക്കാന്‍ തുടങ്ങി.

20 ക്കാരിയായ  യുവതിയുടെ ചിത്രത്തോടൊപ്പം  മറ്റൊരാളുടെ ചിത്രം എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ത്തത് യുവാവ് പണം ആവശ്യപ്പെടുകയും  ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തപ്പോൾ യുവതി പോലീസിൽ പരാതിപെടുകയായിരുന്നു. ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി അല്‍ ഹാമിദിയ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ