സമൂഹമാധ്യമത്തിലൂടെ ലൈംഗിക ചൂഷണം: യുവാവ് പിടിയിൽ; പ്രതിയുടെ ഫോണിൽ പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ

Share

കൊണ്ടോട്ടി: സമൂഹമാധ്യമത്തിലൂടെ ലൈംഗിക ചൂഷണം നടത്തിയ യുവാവ് പിടിയിൽ. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വശീകരിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിൽ പൊന്നാനി ടി.ബി. ആശുപത്രി ബീച്ചിൽ മാറാപ്പിന്റകത്ത് വീട്ടിൽ ജാബിർ (21) ആണ് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച പതിനാറുകാരിയായ പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിനിടെയാണ് ഇയാളെ പിടികൂടുന്നത്. മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ പെൺകുട്ടിയെ കോട്ടയ്ക്കലിൽനിന്ന് പോലീസ് കണ്ടെത്തി. തുടർന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് ജാബിറിനെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു.മലപ്പുറം സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ജാബിറിനെ പൊന്നാനി ബീച്ചിൽനിന്ന് പോലീസ് പിടികൂടി.

സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി, പെൺകുട്ടികളെ വശീകരിച്ച് നഗ്നഫോട്ടോകൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈൽഫോൺ പരിശോധിച്ചതിൽ 12-നും 18-നും ഇടയിൽ പ്രായമുള്ള നിരവധി പെൺകുട്ടികളുടെ വിലാസവും നഗ്നചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

തെക്കൻജില്ലകളിലുള്ള നിരവധി പെൺകുട്ടികൾ ഇയാളുടെ സൗഹൃദവലയത്തിലുണ്ട്. ചിലരുടെ സ്വർണാഭരണങ്ങളും ജാബിർ കൈക്കലാക്കിയിട്ടുണ്ട്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. ഇൻസ്‌പെക്ടർ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാട്ടൂർ സതീഷ്‌നാഥ്, അബ്ദുൾ അസീസ്, മുസ്തഫ, രതീഷ്, സ്‌മിത എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ