7 മാസം പ്രായമുള്ള മകനെ കൊന്ന് യുവാവ് കഴുത്ത് മുറിച്ച് ജീവനൊടുക്കി; കുത്തേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

Share

കണ്ണൂര്‍: കുടിയാന്മല ചുണ്ടക്കുന്നില്‍ കുഞ്ഞിനെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. മാവില സതീശനാണ് ഏഴുമാസം പ്രായമുള്ള മകന്‍ ധ്യാന്‍ദേവിനെയും ഭാര്യ അഞ്ജുവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ജീവനൊടുക്കിയത്. ഗുരുതമായി പരിക്കേറ്റ അഞ്ജുവിനെയും ധ്യാന്‍ദേവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു. അഞ്ജുവിന്റെ നില ഗുരുതരമായി തുടരുകയാണ്.

വെള്ളിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഭാര്യയെയും കുഞ്ഞിനെയും മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം സതീശന്‍ സ്വയം കഴുത്ത് മുറിച്ച് മരിക്കുകയായിരുന്നു. രാവിലെ അമ്മയെ വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷമാണ് സതീശന്‍ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. ഒന്നരവര്‍ഷം മുമ്പാണ് യുവാവ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നയാളാണ് സതീശനെന്നും നാട്ടുകാര്‍ പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ