മാസ്‌കിന് പകരം സ്ത്രീകളുടെ അടിവസ്ത്രം; യാത്രക്കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

Share

വാഷിങ്ടണ്‍: മാസ്‌കിന് പകരം മുഖത്ത് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ഫ്‌ളോറിഡ കേപ്‌കോറല്‍ സ്വദേശിയായ ആദം ജെന്നെയെയാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍നിന്ന് ജീവനക്കാര്‍ ഇറക്കിവിട്ടത്.

ഡിസംബർ 15ന് ഫോർട്ട് ലോഡർഡേൽനിന്ന് വാഷിങ്ടൺ ഡിസിയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. ആഡത്തിന്റെ സമീപത്തിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ ഇതിന്റെ ദൃശ്യങ്ങൾ വൈറലാവുകയായിരുന്നു. ചുവപ്പ് അടിവസ്ത്രമാണ് മാസ്ക്കിന് പകരം ആഡം ഉപയോഗിച്ചിരിക്കുന്നത്.

ഇതു ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ യഥാർഥ മാസ്ക് ധരിക്കാൻ അഭ്യർഥിച്ചു. എന്നാൽ ആഡം തയാറായില്ല. ഇതോടെയാണ് വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടത്. കൂടുതൽ തർക്കിക്കാൻ നിൽക്കാതെ ഇയാൾ പുറത്തിറങ്ങുകയും ചെയ്തു.

വിമാനത്തിൽ മാസ്ക് നിർബന്ധമാക്കിയതിനെതിരെയുള്ള പ്രതിഷേധമായിരുന്നു തന്റെ പ്രവൃത്തിയെന്ന് ആഡം പിന്നീട് പ്രതികരിച്ചു. തന്നെ പിന്തുണച്ച് ഏതാനും യാത്രക്കാർ വിമാനത്തിൽനിന്ന് പുറത്തിറങ്ങി എന്നും ഇയാൾ പറയുന്നു.

എന്തായലും ആഡത്തിന് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് യുണൈറ്റഡ് എയർലൈൻസ്. യാത്രക്കാരുടെ അവലോകന കമ്മിറ്റി ചേർന്നശേഷം വിലക്ക് നീക്കണോ വേണ്ടയോ എന്നു തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ