ഇന്ത്യൻ റെയിൽവേയിൽ മസാജ് സൗകര്യം വരുന്നു

ഇന്ത്യൻ റെയിൽവേയിൽ മസാജ് സൗകര്യം വരുന്നു
IndianHead-600x400

ന്യൂഡൽഹി: യാത്രക്കാരെ സുഖിപ്പിക്കാൻ പുതിയ ആശയവുമായി ഇന്ത്യൻ റെയിൽവേ. ഓടുന്ന ട്രെയിനിൽ മസാജ് സൗകര്യം ഏർപ്പെടുത്തിയാണ് ഇന്ത്യൻ റെയിൽവെ വ്യത്യസ്തമാവുന്നത്. ഈ പദ്ധതി പ്രകാരം വരുമാനം വർദ്ധിക്കുന്നത് കൂടാതെ യാത്രക്കാരുടെ എണ്ണവും വർദ്ധിക്കുമെന്നാണ് പശ്ചിമ റെയിൽവേയുടെ ഭാഗമായ രത് ലാം  ഡിവിഷനിൽ നിന്നുമുള്ള കണക്കുകൂട്ടൽ.

ഇന്ദോറിൽ നിന്ന് പുറപ്പെടുന്ന 39 ട്രെയിനുകളിലാണ് തലയിലും കാലിലും മസാജ് ചെയ്യാനുള്ള സംവിധാനം റെയിൽ വേ ഒരുക്കുന്നത്. ഓരോ ട്രെയിനിലും പ്രത്യേക തിരിച്ചറിയൽ കാ‍ർഡുള്ള മൂന്ന് മുതൽ അഞ്ച് വരെ ആളുകളുടെ സേവനം രാവിലെ ആറ് മണി മുതൽ പത്ത് മണി വരെ യാത്രക്കാർക്ക് ലഭ്യമായിരിക്കും. നൂറ് രൂപയായിരിക്കും ചാ‍ർജ്ജ് ഈടാക്കുന്നത്. അടുത്ത 15-20 ദിവസത്തിനകം സേവനം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ദെഹ്റാദൂൺ-ഇന്ദോർ-എക്സ്പ്രസ്, ന്യൂഡ‍ൽഹി-ഇന്ദോർ-ഇന്‍റർസിറ്റി എക്സ്പ്രസ്, ഇന്ദോർ-അമൃത്സർ എക്സ്പ്രസ് എന്നിവയുൾപ്പടെയുള്ള ട്രെയിനുകളിലാണ് മസാജ് സൗകര്യം ഒരുക്കുന്നത്.  യാത്രാക്കൂലിക്ക് പുറമെ റെയിൽവേയുടെ വരുമാന മാർഗ്ഗം ഉയർത്തുന്ന പദ്ധതിയുടെ ഭാഗമായി വിവിധ സോണുകളിൽ നിന്ന് പുത്തൻ ആശയങ്ങൾ സ്വീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഈ ആശയം.

Read more

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.എൻ.പ്രശാന്ത് കായി

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ചായയിൽ ബിസ്കറ്റും റസ്കും ബ്രഡ്ഡും, പുതിയ ട്രെൻഡ് അനുസരിച്ച് ബൺ മസ്കയും വരെ മുക്കി കഴിക്കുന്നവരുണ്ട്. എന്നാൽ, ആരെങ്കിലും ചായയിൽ ഇഡ്ഡലി മുക്

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയ്ക്ക് ഇന്ത്യൻ വ്യോമസേന (IAF) ലോജിസ്റ്റിക് പിന്തുണ നൽകുമെന്ന് ഉന്നത പ്