മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു

Share

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയായിരുന്നു അന്ത്യം.

മാതൃഭൂമി ഡയറക്ടറാണ്. മൃതദേഹം വെള്ളിയാഴ്ച വൈകീട്ടുവരെ കോഴിക്കോട് ചാലപ്പുറത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ വയനാട് കൽപ്പറ്റയിലെ വസതിയിൽ എത്തിക്കും. സംസ്‌കാരം നാളെ (ശനിയാഴ്ച്ച) ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് കൽപ്പറ്റ പുളിയാറൻമലയിലെ വീട്ടുവളപ്പിൽ.

മക്കള്‍: എം.വി. ശ്രേയാംസ് കുമാര്‍ (മാനേജിങ്ങ് ഡയറക്ടര്‍, മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളൂരൂ).

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്