പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്ത് ഭരണസമിതിയുടെ പുതിയ തീരുമാനം കേരള ചരിത്രത്തിൽ പുതിയ വിപ്ലവം സൃഷ്ടിക്കുകയാണോ?

ദൈനം ദിനം നൂറ് കണക്കിനാളുകൾ വിവിധ ആവശ്യങ്ങൾക്കായി സമീപിക്കുന്ന പൊതു സ്ഥാപനങ്ങളാണ് പഞ്ചായത്ത് ഓഫീസുകൾ ' പൊതുജനങ്ങൾ വിവിധ ആവശ്യത്തിന്നായി ഒട്ടേറെ അപേക്ഷകൾ പഞ്ചായത്ത് ഓഫീസുകളിൽ സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ അപേക്ഷകളിൽ പൊതുവായി സാർ എന്നോ മാഡം എന്നോ ആണ് അഭിസംബോധന ചെയ്യാറുള്ളത് ' ഭാഷാപരമായി ഇതിൽ തെറ്റൊന്നും തന്നെ ഇല്ല. എന്നാൽ ഇതിൽ എവിടെയോ ഒരു കൊളോണിയൽ അവശിഷ്ടത്തിൻ്റെ അടയാളപ്പെടുത്തലുകളുണ്ട്. ഈ കൊളോണിയൽ ഭൂതത്തെ തുടച്ചു നീക്കാനുള്ള ആദ്യപടിയായാണ് മാത്തൂർ ഗ്രാമ പഞ്ചായത്ത് അപേക്ഷകളിൽ സാർ, മാഡം അഭിസംബോധനകൾ പാടില്ലെന്ന് ഭരണസമിതിയുടെ ഐകകണ്ഠേനയുള്ള തീരുമാനം എടുത്തത്.

മാത്രമല്ല ഇനി ഈ ഗ്രാമ പഞ്ചായത്തിൽ അപേക്ഷാ ഫോറം എന്നതിന് പകരം അവകാശ പത്രം എന്നാണ് ഉപയോഗിക്കുക എന്നും വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും നൽകുന്ന സേവനങ്ങൾ അധികൃതരുടെ ഔദാര്യമല്ലെന്നും പൊതു ജനങ്ങളുടെ അവകാശമാണെന്നും കൂടി ഈ തീരുമാനത്തിലൂടെ വ്യക്തമാക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്.

ജനാധിപത്യത്തിൻ്റെ സന്ദേശം സാർത്ഥകമായിത്തീരുന്നത് ഇത്തരം തീരുമാനങ്ങളിലൂടെയാണ്. മാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഈ തീരുമാനം കേരളത്തിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും മാതൃകയായിത്തീരട്ടെ. ജനാധിപത്യ വ്യവസ്ഥയിൽ പൊതുജനം തന്നെയാണ് യജമാനന്മാർ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ