മേഘാലയ ഖനി അപകടം; ഒരു മാസത്തിനപ്പുറം ഒരാളുടെ അസ്ഥികൂടം കണ്ടെടുത്തു

മേഘാലയിലെ ഖനിയില്‍ കുടുങ്ങിയവരില്‍ ഒരാളുടെ അസ്ഥികൂടം കണ്ടെടുത്തു. നാവികസേനയുടെ ഡൈവര്‍മാരുടേയും ജലാന്തര്‍ തെരച്ചില്‍ വാഹനങ്ങളുടെയും സഹായത്തോടെയാണ് ഒരാളുടെ അസ്ഥികൂടം കണ്ടെത്തിയത്.

മേഘാലയ ഖനി അപകടം; ഒരു മാസത്തിനപ്പുറം ഒരാളുടെ അസ്ഥികൂടം കണ്ടെടുത്തു
mekhalaya

മേഘാലയിലെ ഖനിയില്‍ കുടുങ്ങിയവരില്‍ ഒരാളുടെ അസ്ഥികൂടം കണ്ടെടുത്തു. നാവികസേനയുടെ ഡൈവര്‍മാരുടേയും ജലാന്തര്‍ തെരച്ചില്‍ വാഹനങ്ങളുടെയും സഹായത്തോടെയാണ് ഒരാളുടെ അസ്ഥികൂടം കണ്ടെത്തിയത്.

മേഘാലയിലെ ഈസ്റ്റ് ജെയ്ന്തിയ ഹില്‍സ് ജില്ലയിലെ ഖനിയില്‍ 15 പേരാണ് കുടുങ്ങിയത്. ഖനിയില്‍ കുടുങ്ങിയവരില്‍ ആരെങ്കിലും ജീവിച്ചിരുപ്പുണ്ടെങ്കില്‍ അവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.  
അസ്ഥികൂടത്തിന്റെ  ഡി.എന്‍.എ പരിശോധനയ്ക്കായി ഫോറന്‍സിക് വിദഗ്ധരെ സ്ഥലത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.  
അസ്ഥികൂടം പുറത്തെത്തിച്ചിട്ടില്ല. നേവിയുടെ റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ ഒരു അസ്ഥികൂടം കണ്ടെത്തിയതായി ഈസ്റ്റ് ജെയ്ന്തിയ ഹില്‍സ് ജില്ലയിലെ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥിരീകരിച്ചു. 160 അടി ആഴത്തില്‍ നിന്നുമാണ് അസ്ഥികൂടം കണ്ടെത്തിയത്. ഖനീ മുഖം വരെ എത്തിച്ച അസ്ഥികൂടം ഡോക്ടര്‍മാരുടെ കൂടി നേതൃത്വത്തില്‍ പുറത്ത് എത്തിക്കും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ