ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഒരതിഥികൂടി...!; ഹരിക്കും മേഗനും ആൺകുഞ്ഞ് പിറന്നു

ബ്രിട്ടീഷ്  രാജകുടുംബത്തിലേക്ക് ഒരതിഥികൂടി...!; ഹരിക്കും  മേഗനും ആൺകുഞ്ഞ് പിറന്നു
5165250036001_5752084341001_5752079315001-vs

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനായ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളിനും ആൺകുഞ്ഞു പിറന്നു. ഇന്നലെ  പുലർച്ചെ 5.26 നാണു മേഗൻ കുഞ്ഞിനു ജന്മം നൽകിയത്.  രാജാവിന്‍റെ പദവിയിലേക്കുള്ള ഊഴത്തിൽ ഏഴാമനായിരിക്കും ഹാരിയുടെയും മേഗന്‍റെയും മകൻ. ഹാരി രാജകുമാരൻ തന്നെയാണ് ആൺകുഞ്ഞ് പിറന്ന സന്തോഷവിവരം പുറത്തു വിട്ടത്.

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമക്കളിൽ എട്ടാമനായി പിറന്നു വീണ കുഞ്ഞ് ബ്രിട്ടിഷ് സിംഹാസത്തിനുള്ള 7ാമത്തെ അവകാശിയാണ്.എലിസബത്ത് രാജ്ഞിക്കുശേഷം മകൻ ചാൾസ് രാജകുമാരനാണു രാജാവാകേണ്ടത്. അതു കഴിഞ്ഞാൽ ചാൾസിന്റെ മകനും ഹാരിയുടെ മൂത്ത സഹോദരനുമായ വില്യം രാജകുമാരൻ. വില്യമിന്റെയും ഭാര്യ കെയ്റ്റിന്റെയും 3 മക്കളുടെ കൂടി ഊഴം കഴിഞ്ഞായിരിക്കും ഹാരിക്ക് രാജാവാകാൻ അവസരം. അതു കഴിഞ്ഞാൽ ഇപ്പോൾ പിറന്ന കുട്ടിക്കും.

ഹാരി- മേഗൻ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണിത്. 3.2 കിലോ തൂക്കമുണ്ട് കുഞ്ഞിന്. പൂർണ ആരോഗ്യവാൻ. സുഖപ്രസവമായിരുന്നു. മേഗനും സുഖമായിരിക്കുന്നു. ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബ​ത്തി​ലെ ഏ​ഴാ​മ​ത്തെ കി​രീ​ടാ​വ​കാ​ശി​യാ​യി​രി​ക്കും ഈ ​കു​ഞ്ഞ്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ന​ല്ല നി​മി​ഷ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​തെ​ന്ന് ഹാ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

കഴിഞ്ഞ വർഷം മെയിലാണ് വലിയ ആഘോഷത്തോടെ വിൻഡ്‍സോർ കൊട്ടാരത്തിൽ വച്ച് ഇരുവരുടെയും വിവാഹം നടന്നത്. ഹാരിക്ക് 34 വയസ്സാണ് പ്രായം. അമേരിക്കയിലെ മുൻനിര നടി കൂടിയായിരുന്ന മേഗന് 37 വയസ്സും.

അമേരിക്കയിലെ അറിയപ്പെടുന്ന നടി കൂടിയാണു മേഗൻ മാർക്കിൾ. ഹാരിക്ക് ഡ്യൂക്ക് ഓഫ് സസക്സ്  എന്നും മേഗന് ഡച്ചസ് ഓഫ് സസക്സെന്നുമാണ് ഔദ്യോഗിക സ്ഥാനപ്പേരുകൾ.ഇവരുടെ കുഞ്ഞിന് ‘രാജകുമാരൻ’ എന്നു കൂടി പേരിനൊപ്പം ചേർക്കണമെങ്കിൽ ചട്ടപ്രകാരം എലിസബത്ത് രാജ്ഞിയുടെ അഅനുവാദം വേണ്ടിവരും.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്