ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിന് പിന്നാലെ വിവാഹമോചനത്തിന് മെലാനിയ; റിപ്പോർട്ട്

Share

വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ ഭാര്യ മെലാനിയ വിവാഹമോചനം നേടുമെന്ന് വെളിപ്പെടുത്തല്‍. ട്രംപ് വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി ട്രംപിനും മെലാനിയയ്ക്കുമിടയിൽ അസ്വാരസ്യങ്ങൾ പുകയുന്നുണ്ടെന്നാണ് ട്രംപിന്റെ മുൻ സഹായി ഒമാറോസ മൗനിഗൗൽട്ട് ഡെയ്‌ലി മെയിലിനോട് വ്യക്തമാക്കിയിരിക്കുന്നത്. ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിനുവേണ്ടി മെലാനിയ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദമ്പതിമാരുടെ 15 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിച്ചു കഴിഞ്ഞുവെന്നാണ് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് പബ്ലിക് ലെയ്‌സണ്‍ മുന്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഒമറോസ മാനിഗോള്‍ട്ട് ന്യൂമാന്‍ പറയുന്നത്. ട്രംപ് വൈറ്റ് ഹൗസില്‍ തുടരുന്നകാലത്തോളം അപമാനം സഹിച്ച് മുന്നോട്ടുപോകാനാണ് മെലാനിയ ശ്രമിച്ചത്. ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നുവെന്നും ന്യൂമാന്‍ പറയുന്നു.

2017 ല്‍ ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ന്യൂമാന്‍ അപ്രതീക്ഷിതമായി രാജിവെക്കുകയായിരുന്നു. 2016 ല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ മെലാനിയ കണ്ണീരണിഞ്ഞിരുന്നുവെന്ന് അവരുടെ സുഹൃത്ത് വെളിപ്പെടുത്തി. അദ്ദേഹം വിജയിക്കുമെന്ന് മെലാനിയ കരുതിയിരുന്നില്ല. മകന്റെ പഠനം പൂര്‍ത്തിയാക്കുന്നതിനുവേണ്ടി അഞ്ചുമാസം കാത്തിരുന്ന ശേഷമാണ് അവര്‍ ന്യൂയോര്‍ക്കില്‍നിന്ന് വാഷിങ്ടണിലേക്ക് താമസം മാറിയത്. വൈറ്റ് ഹൗസില്‍ ദമ്പതികള്‍ പ്രത്യേകം കിടപ്പുമുറികളാണ് ഉപയോഗിച്ചിരുന്നതെന്ന് മെലാനിയയുടെ മുന്‍ ഉപദേഷ്ടാവ് സ്റ്റെഫാനിവള്‍ക്കോഫും വെളിപ്പെടുത്തിയിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ