അർജുൻ അശോകൻ നായകനാകുന്ന മെമ്പർ രമേശൻ ടീസർ പുറത്ത്

Share

അർജുൻ അശോകൻ നായകനാവുന്ന മെമ്പർ രമേശൻ ടീസർ പുറത്ത്. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശൻ 9-ാം വാര്‍ഡ്. അർജുൻ അശോകൻ നായകനാകുന്ന ചിത്രത്തിലെ നായിക ഗായത്രി അശോകാണ്​ .ബോബൻ ആൻഡ്​ മോളി എന്‍റർടൈൻമെന്‍റ്​സിന്‍റെ ബാനറിൽ ചിത്രം നിർമിക്കുന്നത് ബോബൻ, മോളി എന്നിവരാണ്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ടായിരുന്നു.

ചെമ്പൻ വിനോദ്, സാബുമോൻ അബ്​ദുസ്സമദ്, ശബരീഷ് വർമ്മ, രൺജി പണിക്കർ, ഇന്ദ്രൻസ്, മാമുക്കോയ, സാജു കൊടിയൻ, ജോണി ആന്‍റണി,ബിനു അടിമാലി, അനൂപ് (ഗുലുമാൽ), മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം,സജാദ് ബ്രൈറ്റ്, കല എന്നിവരാണ് മറ്റുള്ള താരങ്ങൾ. പേര് സൂചിപ്പിക്കുന്നത് പോലെ രമേശൻ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ