#മീ ടൂ വിവാദത്തില്‍ കുറച്ചുകൂടി കരുതല്‍ കാണിക്കാമായിരുന്നു; മോഹന്‍ലാലിനോട് പ്രകാശ് രാജ്

'മീടു' മൂവ്‌മെന്റിനെക്കുറിച്ച് നടന്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നടന്‍ പ്രകാശ് രാജ് രംഗത്ത്. മീടു വിഷയത്തില്‍ മോഹന്‍ലാല്‍ കൂടുതല്‍ കരുതല്‍ കാണിക്കണമായിരുന്നെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. '

#മീ ടൂ വിവാദത്തില്‍ കുറച്ചുകൂടി കരുതല്‍ കാണിക്കാമായിരുന്നു;  മോഹന്‍ലാലിനോട് പ്രകാശ് രാജ്
prakash

'മീടു' മൂവ്‌മെന്റിനെക്കുറിച്ച് നടന്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നടന്‍ പ്രകാശ് രാജ് രംഗത്ത്. മീടു വിഷയത്തില്‍ മോഹന്‍ലാല്‍ കൂടുതല്‍ കരുതല്‍ കാണിക്കണമായിരുന്നെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. 'ലാലേട്ടനെപ്പോലെ ഒരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്താമായിരുന്നു' അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് പ്രകാശ്‌ രാജ് ഇങ്ങനെ പറഞ്ഞത്.

മോഹന്‍ലാല്‍ ഒരു വിദേശ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മീടൂ വെളിപ്പെടുത്തലിനെ കുറിച്ച് വിവാദ പരാമര്‍ശം ഉന്നയിച്ചത്. മീടൂ ഒരു മൂവ്‌മെന്റായി കണേണ്ട കാര്യമില്ലെന്നും, ഇപ്പോള്‍ ക്യാംപെയ്ന്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. മീടൂവിനെ കുറിച്ച് കൂടുതലായി ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് താന്‍ അനുഭവിക്കാത്ത കാര്യമാണെന്നും അതിനാല്‍ ഇതിനെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും ഇത്തരത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

മലയാള സിനിമയെ ഇത് ബാധിക്കുന്നില്ല. പുരുഷന്മാര്‍ക്കും ഒരു മീ ടൂ ആകാമെന്ന് ചിരിച്ചു കൊണ്ടാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്. ഈ പ്രസ്താവനയ്‌ക്കെതിരെ നടിമാരായ രേവതിയും പത്മപ്രിയയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ