മെട്രിസ് ഫിലിപ്പിന്റെ "ഗലീലിയിലെ നസ്രത്" പ്രകാശനം ചെയ്തു

മെട്രിസ് ഫിലിപ്പിന്റെ "ഗലീലിയിലെ നസ്രത്" പ്രകാശനം ചെയ്തു
ff83eadd-9710-4de0-bcf4-cc017e7efec5.jpg

സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച മെട്രിസ് ഫിലിപ്പിന്റെ "ഗലീലിയിലെ നസ്രത്" എന്ന യാത്രവിവരണ പുസ്തകം സിംഗപ്പൂർ കൈരളി കലാനിലയം പ്രസിഡന്റ് ശ്രീ ഗംഗാധരൻ കുന്നോൻ മലയാളം ലാംഗ്വേജ് എഡ്യൂക്കേഷൻ സൊസൈറ്റി ചെയർമാനും സിങ്കപ്പൂർ ശ്രീ നാരായണമിഷൻ പ്രസിഡന്റ്റുമായ ശ്രീ ജയ്ദേവ് ഉണ്ണിത്താന് (PBM ) 394 റയ്സ് കോഴ്സ് റോഡിലുള്ള സിംഗപ്പൂർ ശ്രി നാരായണ മിഷൻ എൽഡർലി കെയർ സെന്ററിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽവച്ചു പുസ്തകത്തിന്റെ ഒരു കോപ്പി നൽകി പ്രകാശന കർമ്മം നിർവഹിച്ചു

പ്രവാസി എക്സ്പ്രസ്സ് ചീഫ് എഡിറ്റർ ശ്രി. രാജേഷ്കുമാർ, കൈരളീ കലാനിലയം സെക്രട്ടറി ശ്രി രജിത് മോഹൻ, വൈസ് പ്രസിഡന്റ് ജയറാം നായർ,മലയാളം ലാംഗ്വേജ് എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി ശ്രി ശ്യാം പ്രഭാകരൻ എന്നിവരോടൊപ്പം സിങ്കപ്പൂർ കൈരളീ കലാനിലയത്തിന്റെ ഭാരവാഹികളും സന്നിഹിതരായിരുന്നു.

തേനും പാലും ഒഴുകുന്ന കാനാൻദേശമായ ഇസ്രയേൽ, പാലസ്തിൻ, ജോർദാൻ, ഈജിപ്ത് എന്നി രാജ്യങ്ങളിൽ കൂടിയുള്ള യാത്രയുടെ വിവരണമാണ് ഈ പുസ്തകം നൽകുന്നത്. "നാടും മറുനാടും ഓർമ്മകൾ കുറിപ്പുകൾ", "ലൈഫ് ഈസ് ബ്യൂട്ടിഫുൾ" എന്നിവായാണ് ശ്രി മെട്രിസ് ഫിലിപ്പിന്റെ മറ്റ് പുസ്തകങ്ങൾ.

കോട്ടയം ജില്ലയിൽ ഉഴവൂർ സ്വാദേശിയാണ് ശ്രി മെട്രിസ് ഫിലിപ്പ്.സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സിന്റെ എഴുത്തുകാർക്കുള്ള അപ്രീസിയേഷൻ പുരസ്‌കാരം ശ്രി മെട്രീസിനു ലഭിച്ചിട്ടുണ്ട്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്