എം.കെ. മുനീറിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷപദവി; ക്യാബിനറ്റ് റാങ്കോടെ നിയമനം

Share
എം.കെ. മുനീറിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷപദവി; ക്യാബിനറ്റ് റാങ്കോടെ നിയമനം

തിരുവനന്തപുരം: മുതിർന്ന മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ തീരുമാനമായി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ എം.കെ. മുനീർ മാറിനിന്ന സമയത്തുതന്നെ അദ്ദേഹത്തിന് പദവി നൽകുമെന്ന് യു.ഡി.എഫ്. വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോൾ പാലിക്കുന്നത്. ബോർഡ്, കോർപറേഷൻ വിഭജനം വൈകുന്നതിനിടയിലാണ് എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകാനുള്ള തീരുമാനമുണ്ടായത്. ലീഗുമായി നടത്തിയ പ്രാഥമിക ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.

ഭരണനിർവഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് ശുപാർശകൾ നൽകുകയാണ് കമ്മിഷന്റെ ചുമതല. വി.എസ്. അച്യുതാനന്ദനായിരുന്നു മുൻ കമ്മിഷന്‍റെ അധ്യക്ഷൻ. 2021-ൽ അനാരോഗ്യത്തെ തുടർന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. രണ്ടാം പിണറായി സർക്കാരിൽ ആ പദവി ഉണ്ടായിരുന്നില്ല.

Read more

മംഗളൂരുവിലെ റിഫൈനറിയിൽ വൻ സ്ഫോടനം; ഒരു മരണം, എട്ട് പേർക്ക് പരുക്ക്

മംഗളൂരുവിലെ റിഫൈനറിയിൽ വൻ സ്ഫോടനം; ഒരു മരണം, എട്ട് പേർക്ക് പരുക്ക്

മംഗളൂരു: കർണാടകത്തിലെ മംഗളൂരുവിലുള്ള പെട്രോ കെമിക്കൽ റിഫൈനറിയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. എട്ട് പേർക്ക് പരുക്കേറ്റു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം; നാല് പൊൻമെഡലുകൾ കൂടി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം; നാല് പൊൻമെഡലുകൾ കൂടി

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് നാല് സ്വര്‍ണം കൂടി. അമ്പെയ്ത്തില്‍ പുരുഷ – വനിത ടീമുകളും, മിക്‌സഡ് ടീമും സ്വര്‍ണം നേടി. ഷൂട്ടിങ് മികസഡ് ട്രാപ്