ഡിഎംകെയെ ഇല്ലാതാക്കാൻ പുതിയ പാർട്ടികൾ വരെ ആഗ്രഹിക്കുന്നു; നടൻ വിജയിക്കെതിരെ സ്റ്റാലിൻ

Share

ചെന്നൈ: ഡിഎംകെയെ ഇല്ലാതാക്കാൻ പുതിയ പാർട്ടികൾ വരെ ആഗ്രഹിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നടൻ വിജയ് പുതിയ പാർട്ടി രൂപീകരിച്ച ശേഷം ഡിഎംകെയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്‍റെ പ്രതികരണം. വിജയിനെക്കുറിച്ചോ ടിവികെയെക്കുറിച്ചോ നേരിട്ട് പരാമർശിക്കാതെയായിരുന്നു സ്റ്റാലിന്‍റെ പ്രതികരണം.

'ഞങ്ങൾക്ക് മറ്റുള്ളവരോട് അനാവശ്യമായി പ്രതികരിക്കേണ്ടതില്ല. ജനസേവനമാണ് ഞങ്ങൾക്ക് മുഖ‍്യം. കഴിഞ്ഞ വർഷമുണ്ടായ വെള്ളപ്പൊക്ക ദൃശ്യങ്ങൾ ഉപയോഗിച്ച് ഇപ്പോൾ വെള്ളപ്പൊക്കമുണ്ടെന്ന തരത്തിൽ ചില മാധ‍്യമങ്ങൾ പ്രചരിപ്പിച്ചു. ഡിഎംകെ വളരുന്നത് അവർക്ക് ഇഷ്ടമല്ല. കഴിഞ്ഞ നാല് വർഷത്തെ ഞങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കു എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്.'- സ്റ്റാലിൻ ചോദിച്ചു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഡിഎംകെയ്ക്ക് എതിരെയും ബിജെപിക്കെതിരെയും നടൻ വിജയ് രൂക്ഷമായി വിമർശിച്ചത്. അധികാരത്തിലെത്താൻ വ‍്യാജ തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകി ഡിഎംകെ ജനങ്ങളെ പറ്റിക്കുകയാണെന്നായിരുന്നു നടൻ വിജയുടെ വിമർശനം.

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ