അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും നഗ്നയായി താഴേക്ക് വീണ് മോഡല്‍ മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും നഗ്നയായി താഴേക്ക് വീണ് മോഡല്‍ മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്
pjimage--99--jpg_710x400xt

ക്വാലലംപുർ: ക്വാലാലംപുരിലെ അപ്പാര്‍ട്മെന്‍റിൽ നിന്നും നഗ്നയായി താഴേക്ക് വീണ് മോഡൽ മരിച്ച സംഭവം കൊലപാതകമെന്ന് മലേഷ്യൻ പൊലീസ്. മോഡലിനെ ലഹരിക്കടിമകളായ ദമ്പതികള്‍ ചേര്‍ന്ന്  ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് മലേഷ്യന്‍ പൊലീസ് പറഞ്ഞു. ഡച്ച് മോഡലായ ഇവാന സ്മിത്ത് എന്ന 18കാരിയാണ് കൊല്ലപ്പെട്ടത്. 2017 ഡിസംബറിലാണ് ക്വാലാലംപുരിലെ അപ്പാര്‍ട്മെന്‍റിന്‍റെ 20 -ാം നിലയില്‍ നിന്നും താഴേക്ക് വീണ് ഇവാന സ്മിത്ത് കൊല്ലപ്പെടുന്നത്.

ഇവാനയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന പോലീസ് നിഗമനത്തെ ബന്ധുക്കൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തതോടെ പുനരന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു.പിന്നീട് നടന്ന വിശദമായ അന്വേഷണത്തിൽ ഇവാന വീഴുന്നതിനു മുൻപ് ബലപ്രയോഗം നടന്നതായി പൊലീസ് കണ്ടെത്തി. ഇവാന ബലാത്സംഗത്തിനിരയായതായി തെളിഞ്ഞതോടെ കൊലപാതകത്തിന് കേസ് റജിസ്റ്റര്‍ ചെയ്ത് വിശദ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

യുഎസ് പൗരനായ സ്മിത്തും (18) കസഖ്സ്ഥാൻകാരിയായ ഭാര്യയും ചേർന്ന് ഇവാനയെ ബലാത്സംഗത്തിനിരയാക്കിയെന്നും പ്രതികൾ അമിതമായി ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായും മലേഷ്യൻ പൊലീസ് വ്യക്തമാക്കി. പ്രതികളായ ദമ്പതികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും അവര്‍ രാജ്യം വിട്ടതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ