പെണ്ണഴകിനു മോടികൂട്ടാൻ ഇനി മോദിയുടെ ചിത്രം പതിച്ച സാരികൾ

Share
പെണ്ണഴകിനു മോടികൂട്ടാൻ ഇനി മോദിയുടെ ചിത്രം പതിച്ച സാരികൾ
Modi-saree

സ്വന്തം വസ്ത്ര ധാരണം കൊണ്ടുതന്നെ നരേന്ദ്രമോദി ഫാഷൻ ലോകത്തിന്റെ ചർച്ചവിഷയമായിമാറിക്കഴിഞ്ഞിട്ടുണ്ട്. അതുകൂടാതെ വിവാഹക്ഷണകത്തുകളിലും ടിഷര്‍ട്ടുകളിലുമെല്ലാം മോദി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ വിപണിയിലെ താരം മോദിയുടെ ചിത്രം പതിച്ച സാരികളാണ്.

ഇനി ഗുജറാത്തിലെ  പെൺകൊടികൾ മോദിസരീ അണിയും. പൊതുതെരെഞ്ഞടുപ്പ് അടുത്തിരിക്കെ മോദിയുടെ വിപണി മൂല്യം തിരിച്ചറിഞ്ഞാണ് സൂറത്തിലെ ഒരു തുണിക്കടയില്‍ 'മോദി സാരികള്‍' വില്‍പ്പനക്കെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെചിത്രമുള്ള സാരികള്‍  സ്ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ചും വനിതാ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ഹിറ്റാവുന്നു. വിവിധ ഡിസൈനിലുള്ള മോദി സാരികള്‍ അന്യേഷിച്ച് നിരവധി പേര്‍ സാരിക്കടയില്‍ എത്തുന്നുണ്ട്. ഡിജിറ്റല്‍ പ്രിന്റിങ്ങിലൂടെയാണ് മോദിയുടെ ചിത്രം സാരികളില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ മൂന്ന് നാല് ഡിസൈനുകളില്‍ മാത്രമേ സാരികള്‍ ലഭ്യമായിട്ടുള്ളു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ മറ്റ് ഡിസൈനിലുള്ള സാരികളും പുറത്തിറക്കാനുള്ള പ്ലാനിലാണ് കടയുടമകൾ. മോദിയുടെ ചിത്രമുള്ള സാരിക്കായി സ്ത്രീകള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കുന്നത് വര്‍ധിക്കുകയാണ്. 1500 രൂപ വിലയുള്ള സാരികള്‍ ഈ മാസമാണ് ഗുജറാത്തില്‍ വില്‍പ്പന ആരംഭിച്ചത്.

സാരിയുടെ ഓണ്‍ലൈന്‍ വ്യാപാരം എന്തായാലും പൊടിപൊടിക്കുയാണ്. മോദിയെ കൂടാതെ മറ്റ് രാഷ്ട്രീയക്കാരുടെ ചിത്രം പതിപ്പിച്ച സാരികളും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് വസ്ത്രവിപണി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ