വയനാട്ടില്‍ വീണ്ടും കുരങ്ങു പനി; ജാഗ്രതാനിർദേശം

വയനാട്ടില്‍ വീണ്ടും കുരങ്ങു പനി; ജാഗ്രതാനിർദേശം
pic

വയനാട്ടില്‍ വീണ്ടും കുരങ്ങു പനി സ്ഥിരീകരിച്ചു.കുരങ്ങു പനിക്കെതിരെ ആരോഗ്യവകുപ്പ്   ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രണ്ട് പേരിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്.
തിരുനെല്ലി അരണപ്പാറയിലെ 36 വയസ്സുള്ള യുവാവ് ജില്ലാശുപത്രിയില്‍ ചികില്‍സയിലാണ്. രോഗലക്ഷണങ്ങളോടെ ജനുവരി 20 ന് യുവാവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രക്തസാമ്പിളുകളും മറ്റും മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് രോഗ ബാധ സ്ഥിരീകരിച്ചത്   ബാവലി സ്വദേശിക്ക്  കൂടി ഇന്നലെ വൈകീട്ടോടെ രോഗം സ്ഥിരീകരിച്ചു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചകില്‍സയിലാണ്. ക്യാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ് (കെ എഫ് ഡി) എന്നും രോഗം അറിയപ്പെടുന്നുണ്ട്. കുരങ്ങു പനിക്ക് കാരണമാകുന്ന വൈറസ് ചെറിയ സസ്തനികള്‍, കുരങ്ങുകള്‍, ചിലയിനം പക്ഷികള്‍ എന്നിവയിലാണ് കാണപ്പെടുന്നത്. ഇത്തരം ജീവികളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴിയാണ് വൈറസ് മനുഷ്യനിലെത്തുന്നത്. കാട്ടിലേക്ക്  പോകുന്നവര്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും, കുരങ്ങുകള്‍ ചത്തുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെ   ന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ