വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Share

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലയച്ചു. ഹാഇലിലുണ്ടായ അപകടത്തിൽ മരിച്ച തിരുവനന്തപുരം ചെറിയതുറ സ്വദേശിയും ഹാഇലിലെ റൊട്ടി കമ്പനി ജീവനക്കാരനുമായ വിനോജ് ഗിൽബെർട്ട് ജോണിന്റെ (42) മൃതദേഹമാണ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചത്.

ഹാഇൽ - റൗദ റോഡിൽ രാത്രിയിൽ വിനോജ് ഗില്‍ബെര്‍ട്ട് ഓടിച്ചിരുന്ന വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ്‌ ജെ.കെ. അനസ്, ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാട് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്റ്റേറ്റ് വെൽഫെയർ കോഡിനേറ്റർ അസീസ് പയ്യന്നൂര്‍, ഹാഇൽ സോഷ്യൽ ഫോറം ബ്ലോക്ക്‌ പ്രസിഡന്റ് എൻ.കെ. റഊഫ്‌, ഹാഇലിലെ സാമൂഹിക പ്രവർത്തകനായ ചാൻസ റഹ്മാൻ, റിയാദ് റൗദ ബ്രാഞ്ച് പ്രസിഡന്റ് ഷാനവാസ് പൂന്തുറ എന്നിവർ മൃതദേഹം നാട്ടിൽ അയക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരേതനായ ജോണ്‍ ഗില്‍ബെര്‍ട്ടിന്റെയും പ്രേമ ഗില്‍ബെര്‍ട്ടിന്റെയും മകനാണ്. ഭാര്യ ഫെബി വിനോജ് മകൾ സോജ് മേരി വിനോജ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ