മൊഴിമുറ്റം അക്ഷരസംഗമം 2018 മെയ് 13 ന്

മൊഴിമുറ്റം അക്ഷരസംഗമം 2018 മെയ് 13 ന്
moshimuttam

കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ കലാസാഹിത്യമേഖലയുടെ ഈറ്റില്ലമായ കേരളസാഹിത്യഅക്കാദമി അങ്കണത്തിലെ ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തിൽ 2018 മെയ് 13 ഞായറാഴ്ച.

അക്ഷരങ്ങളിലൂടെ സംവേദിക്കുന്ന ഓരോ സൗഹൃദങ്ങൾക്കും മുഖാമുഖം കാണുവാനൊരവസരം. തദവസരത്തിൽ അക്ഷരങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള മുപ്പതോളം മുഖ്യധാരാ എഴുത്തുകാരുടെ രചനകൾക്കൊപ്പം നമ്മളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സൗഹൃദങ്ങളുടെ രചനകളും ഉൾക്കൊള്ളിച്ച് പുറത്തിറങ്ങുന്ന "മൊഴിമുറ്റം അക്ഷരസംഗമം 2018 സ്മരണിക പ്രകാശനം" നഷ്ടമാകുന്ന വായനയെ വീണ്ടെടുക്കാനാനുള്ള മൊഴിമുറ്റത്തിന്‍റെ എളിയശ്രമമാണ്. നമുക്കിടയിലെ തന്നെ സൗഹൃദങ്ങളൊത്തുചേർന്ന് കവിതയുടെ നൂതനവഴികളിലൂടെ സംവേദിക്കുന്ന "കാലത്തോടു കലഹിക്കുന്ന കവിതകൾ" എന്ന കവിതാസമാഹാരപ്രകാശനം, വായനയിലൂടെ നമുക്കിടയിലെതന്നെ സൗഹൃദങ്ങളുടെ പ്രസിദ്ധീകൃതമായ കൃതികളുടെ പ്രദർശനവും വില്പനയും ലക്ഷ്യമിട്ടുള്ള "അക്ഷരവെളിച്ചം",  പുസ്തകപരിചയം,പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും, കേരള കാർട്ടൂൺ അക്കാദമി ആക്ടിംഗ് ചെയർമാൻ ഇബ്രാഹിം ബാദുഷയും സംഘവുമവതരിപ്പിക്കുന്ന കാരിക്കേച്ചർ & കാർട്ടൂൺ ലൈവ്, ആദരസമർപ്പണം, ഹ്രസ്വചിത്രപ്രദർശനം, സാഹിത്യസംബന്ധമായ ചർച്ചകൾ, സംവാദങ്ങൾ, കവിതാലാപനം, ഗാനാലാപനത്തോടൊപ്പമുള്ള കാർട്ടൂൺരചനയെന്ന ദ്വിമുഖപ്രകടനം, മറ്റു നാടൻ കലാപരിപാടികൾ എന്നീ വൈവിധ്യമേറിയ വിഭവങ്ങളാൽ മുഖപുസ്തകചരിത്രത്തിൽ നാളിതുവരെയുള്ള ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുകയാണ് മൊഴിമുറ്റം അക്ഷരസംഗമം 2018.

വേദിയും സദസ്സുമെന്ന വേർതിരിവില്ലാതെ, അതിഥിയും ആതിഥേയരും നാം തന്നെയാകുന്നുവെന്ന പ്രത്യേകതയും മൊഴിമുറ്റം അക്ഷരസംഗമം 2018ന് അവകാശപ്പെടാം

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ