മൊഴിമുറ്റം സംഗമം

മൊഴിമുറ്റം സംഗമം
mozhimuttam

നവമാധ്യമരംഗത്ത് വായനയ്ക്കു പ്രാമുഖ്യമേകി 'കടലോളം വായന, കടുകോളം എഴുത്ത്' എന്ന പ്രഖ്യാപിതലക്ഷ്യത്തിലൂന്നി മുഖപുസ്തകലോകത്തിനു മാതൃകയായ് മാറിയ മൊഴിമുറ്റം,കൂട്ടായ്മയും മുഖപുസ്തകമൊഴികളുടെ വര്‍ണ്ണാഭമായ പുനരാവിഷ്കരണത്തിലൂടെ ശ്രദ്ധേയമായ മിഴി മുഖപുസ്തകപേജും സംയുക്തമായി വേര്‍തിരിവുകളില്ലാതെ ഒന്നാം പിറന്നാളിനോടനുബന്ധിച്ച് 2018 ഡിസംബര്‍ 30, ഞായറാഴ്ച, എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് മിനി തീയ്യറ്റര്‍ വേദിയില്‍ സൗഹൃദങ്ങളുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നു.

സൗഹൃദക്കൂട്ടായ്മയുടെ യാത്രതുടങ്ങി ഒരുവര്‍ഷം പിന്നിടുന്ന വേളയില്‍ മൊഴിമുറ്റം സഹയാത്രികരായ 111 കവികളുടെ തിരഞ്ഞെടുത്ത കവിതകളുള്‍പ്പെടുത്തി "മൊഴിമുറ്റത്തെ 111 കവിതകള്‍", കവിതാസമാഹാരം, മൊഴിമുറ്റം സഹയാത്രികരായ 50 കഥാകൃത്തുക്കളുടെ തിരഞ്ഞെടുത്ത രചനകളുള്‍പ്പെടുത്തി "പാഠഭേദങ്ങള്‍, മൊഴിമുറ്റം കഥാമൊഴികള്‍", കഥാസമാഹാരം , കുഞ്ഞെഴുത്തുകളുടെ കുറുമ്പുകാഴ്ചകളുമായി പുസ്തകപ്രസിദ്ധീകരണരംഗത്തെ പരമ്പരാഗതശൈലികളുടെ പൊളിച്ചെഴുത്ത് "മിഴിയിതളുകള്‍" തുടങ്ങിയ കൃതികളുടെ പ്രകാശനവും മൊഴിമുറ്റം സഹയാത്രികരുടെ കാവ്യവിസ്മയമായി സി.ഡി.പ്രകാശനം,കടല്‍മണലിനാല്‍ വിസ്മയചിത്രങ്ങളൊരുക്കുന്ന മൊഴിമുറ്റം സഹയാത്രികന്‍ ശ്രീ.രാജ്മോഹന്‍ പള്ളിച്ചലിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം, സാമൂഹ്യരംഗത്ത് വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്കുള്ള ആദരസമര്‍പ്പണം, ഗുരു വന്ദനം, സാമാദരവ്, മൊഴിമുറ്റം സഹയാത്രികരുടെ കലാപ്രതിഭകളുടെ പ്രകടനം മാജിക് ലൈവ് തുടങ്ങിയ വൈവിധ്യമേറിയ പരിപാടികളാല്‍ സമ്പന്നമാണ് വേദിയും സദസ്സെന്നും വേര്‍തിരിവുകളില്ലാതെ സംഘടിപ്പിക്കപ്പെടുന്ന മൊഴിമുറ്റം ഒന്നാം പിറന്നാള്‍ സംഗമം.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്