നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയം; ആഘോഷമാക്കി ഭാവനയും കൂട്ടുകാരും

Share
നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയം; ആഘോഷമാക്കി ഭാവനയും കൂട്ടുകാരും
pjimage--41--jpg_710x400xt

കഴിഞ്ഞ ദിവസമാണ് നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. നിതിൻ വിജയനാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു. മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ നടി ഭാവന, രമ്യാ നമ്പീശൻ, ഷഫ്ന, ശരണ്യ മോഹൻ, ശിൽപ ബാല, ഗായിക സയനോര, അമൃത സുരേഷ്, സഹോദരി അഭിരാമി സുരേഷ എന്നിവരും പങ്കെടുത്തിരുന്നു.

https://www.instagram.com/p/B6XaLqxg1ZB/?utm_source=ig_web_copy_link

നടന്മാരായ ഹേമന്തും, മണികണ്ഠനും , ഗായകൻ വിജയ് യേശുദാസും നിശ്ചയത്തിനെത്തിയിരുന്നു. മൃദുലയ്ക്കും നിതിനും വേണ്ടി രമ്യയുടേയും സയനോരയുടേയും വിജയ് യേശുദാസ് മണികണ്ഠൻ എന്നിവരുടെ പാട്ടും ഉണ്ടായിരുന്നു. മൃദുലയും നിതിനും ഗാാനം ആലപിച്ചു.

https://www.instagram.com/p/B6X3QGBpWY9/?utm_source=ig_web_copy_link

മെറൂണ്‍ നിറത്തിലുളള ലെഹങ്കയാണ് മൃദുല നിശ്ചയത്തിന് ധരിച്ചത്. ഒപ്പം കഴുത്തില് പച്ച നിറത്തിലുള്ള ഹെവി ചോക്കറും കൂടിയായപ്പോള്‍ അതിമനോഹരിയായിരുന്നു മൃദുല. ഞയറാഴ്ചയായിരുന്നു മൃദുലയുടെ വിവാഹ നിശ്ചയം നടന്നത്.

2009 ൽ പുറത്തു വന്ന റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് മൃദുല ബിഗ് സ്ക്രീനിൽ എത്തിയത്. എൽസമ്മ എന്ന ആൺകുട്ടി, അയാൾ ഞാനല്ല,, ശിഖാമണി തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങൾ. ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. രാഗ്ദേശിൽ ക്യാപ്റ്റൻ ലക്ഷമിയായി താരം എത്തിയിരുന്നു. ഇത് ഏറെ പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തിരുന്നു.

https://www.instagram.com/p/B6XuzE0gONf/?utm_source=ig_web_copy_link

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ