യു.എസില്‍ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; 8 പേർക്ക് പരുക്ക്

Share

വാഷിങ്ടൻ: യുഎസ് വിസ്കോൻസിനിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പ്പിൽ 8 പേർക്ക് പരുക്കേറ്റതായി പരിക്കേറ്റതായി യു.എസ്. പോലീസ് അറിയിച്ചു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്. വെടിവെപ്പ് നടത്തിയയാള്‍ അടിയന്തര സേനാഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ കടന്നതായി വോവറ്റോസ പോലീസ് വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം.

വെള്ളിയാഴ്ച വോവറ്റോസ മേഫെയര്‍ മാളില്‍ വെടിവെയ്പുണ്ടായതായും തങ്ങളുടെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതായും എഫ്.ബി.ഐയും മില്‍വോക്കി കൗണ്ടി ഷെരിഫിന്റെ ഓഫീസും ട്വീറ്റ് ചെയ്തു. പ്രദേശികപോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

20നും 30നും ഇടയിൽ പ്രായമുള്ള പുരുഷനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അക്രമണം അരങ്ങേറുമ്പോൾ മാളിലുണ്ടായിരുന്ന ജീവനക്കാർ ആ കെട്ടിടത്തിനുള്ളിൽ അഭയം തേടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാളില്‍ ഇത്തരത്തിലൊരു അനിഷ്ടസംഭവമുണ്ടായതിതിലും സന്ദര്‍ശകര്‍ക്ക് നേരിടേണ്ടി വന്ന മാനസികവ്യഥയിലും അതീവ ദുഃഖമുണ്ടെന്ന് മാളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കമ്പനി അറിയിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ