വിമാനത്തില്‍ വച്ച് 17കാരിയായ ബോളിവുഡ് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; വ്യവസായിക്ക് മൂന്ന് വര്‍ഷം ശിക്ഷ

Share

മുംബൈ: മുംബൈ-ദില്ലി വിമാന യാത്രക്കിടെ 17കാരിയായ ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുംബൈ വ്യവസായിയെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു.  വ്യവസായി വികാസ് സച്ദേവിനെയാണ്(41) പോക്സോ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കുറ്റകൃത്യം നടക്കുമ്പോള്‍ നടിക്ക് 17 വയസ്സായിരുന്നു പ്രായം. സ്പെഷ്യല്‍ കോടതി ജഡ്ജി എ ഡി ദിയോയാണ് ശിക്ഷ വിധിച്ചത്. മുന്‍ നടിയടക്കമുള്ള ഏഴ് പേരെയാണ് കോടതി സാക്ഷിവിസ്താരം നടത്തിയത്.

സംഭവത്തെ തുടര്‍ന്ന് നടി ഇന്‍സ്റ്റഗ്രാമിലൂടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരുന്നു. പാതിമയക്കത്തില്‍ തന്‍റെ തൊട്ടടുത്തിരുന്ന യാത്രക്കാരന്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് നടി വെളിപ്പെടുത്തി. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

Read more

നിതിന്‍ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് ജാമ്യം

നിതിന്‍ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് ജാമ്യം. കര്‍ശന ഉപാധികളോടെ ആണ് തലശേരി ജി

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി