സംഗീത സംവിധായകൻ എം ജയചന്ദ്രൻ ഓൺലൈൻ മ്യൂസിക്ക് അക്കാദമി ലോഞ്ച് ചെയ്തു

MJ MUSIC ZONE എന്ന പേരിൽ സംഗീത സംവിധായകൻ എം ജയചന്ദ്രൻ്റെ ഓൺലൈൻ മ്യൂസിക്ക് അക്കാദമി ലോഞ്ച് ചെയ്തു.

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. എം ജയചന്ദ്രൻ്റെ നേതൃത്വത്തിൽ ആരംഭിച്ച MJ MUSIC ZONE എന്ന ഓൺലൈൻ മ്യൂസിക്ക് അക്കാദമി, പ്രശസ്ത സിനിമാ താരങ്ങളായ മഞ്ജു വാര്യർ, ജയസൂര്യ, ടൊവിനോ തോമസ് എന്നിവർ ചേർന്ന് ലോഞ്ച് ചെയ്തു. മജിഷ്യൻ ഗോപിനാഥ് മുതുകാട്, അനൂപ് മേനോൻ, സുരഭി ലക്ഷ്മി, പിന്നണി ഗായകരായ റിമി ടോമി, വിജയ് യേശുദാസ് തുടങ്ങി പ്രമുഖരുടെ ഒരു വലിയ നിര തന്നെ ഇതിൻ്റെ ആദ്യ പ്രമോഷൻ വീഡിയോ ഷെയർ ചെയ്തു.

ലോകമെമ്പാടുമുള്ള സംഗീത സ്നേഹികൾക്ക് ശുദ്ധസംഗീതത്തിൽ ഊന്നി നിന്നുകൊണ്ട് ശാസ്ത്രീയ സംഗീതം, സിനിമാ സംഗീതം, ലളിതസംഗീതം, ഭക്തി ഗാനങ്ങൾ എന്നീ മേഖലകളിൽ വിവിധ കോഴ്സുകളാണ് ഇവിടെ പഠിപ്പിക്കുക. എം ജയചന്ദ്രനെ കൂടാതെ, കർണാടക സംഗീതത്തിലും പിന്നണി ഗാനരംഗത്തും പ്രശസ്തരും അദ്ധ്യാപന പരിചയവുമുള്ള സംഗീതജ്ഞരാണ് MJ MUSIC ZONE ലെ ഗുരുക്കൻമാർ.

8 വയസ്സു മുതലുള്ള കുട്ടികൾക്കാണ് മേൽ പറഞ്ഞ കോഴ്സുകളിലേക്ക് പ്രവേശനം. 6-7 വയസ്സുള്ള കുട്ടികൾക്കായി " Little Champs" എന്ന പേരിൽ പ്രത്യേക ക്ലാസുകളുമുണ്ട്. സംഗീതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതലറിയുവാനും പഠിക്കുവാനുമായി, ''ആത്മ'' എന്ന പേരിലുള്ള MJ യുമായുള്ള പ്രത്യേക സെഷനും, ഇതിൻ്റെ സവിശേഷതയാണ്.
www.mjmusiczone.com എന്ന പോർട്ടലിലൂടെയാണ് ക്ലാസുകൾ ഓൺലൈനായി ലഭ്യമാവുക.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ