മുട്ടിൽ മരംമുറി - അന്വേഷണം തീരുമാനിക്കുന്നത് മരംമുറി സഹോദരന്മാരോ?

വിവാദമായ മുട്ടിൽ മരംമുറി കേസിൽ അന്വേഷണത്തിൻ്റെ നിയന്ത്രണം പ്രതികളായ സഹോദരന്മാരുടെ കൈകളിൽ തന്നെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്വേഷണം ഇപ്പോൾ പാതി വഴിയിലാണ്. ഈ അന്വേഷണത്തിൻ്റെ തുടക്കത്തിൽ നിയമിച്ചിരുന്ന വനം വകുപ്പ് ഫ്ലയിങ്ങ് സ്ക്വാഡ് ഡി.എഫ്.ഒ. ധനേഷ് കുമാറിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു.

അന്വേഷണം ശരിയായ ദിശയിൽ പോകുമ്പോഴാണ് ഈ സ്ഥലം മാറ്റം ഉണ്ടായത്. മരംമുറി സഹോദരന്മാരുടെ താല്പര്യമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് ആരോപണം. അതിന് ശേഷം നിയമിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനായ ബത്തേരി ഡി.വൈ.എസ്.പി. വി.വി. ബെന്നിയെയാണ് ഇപ്പോൾ തിരൂരിലേക്ക് സ്ഥലം മാറ്റിയിട്ടുള്ളത്. ഈ കേസിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്മാർ ഈ രീതിയിൽ സ്ഥലം മാറ്റപ്പെടുന്നത് സ്വാഭാവികമായ നടപടിയായി കരുതാൻ കഴിയില്ല.

അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ബഹുമതി ലഭിച്ച ഉദ്യോഗസ്ഥൻ്റെ സ്ഥലം മാറ്റം കേവലം യാദൃശ്ചികമല്ല. പ്രതികളെ ഒരു വട്ടം ചോദ്യം ചെയ്തപ്പോഴുണ്ടായ ഈ സ്ഥലം മാറ്റത്തിൻ്റെ കാരണം പകൽ പോലെ വ്യക്തം. വനം വകുപ്പിൽ കാര്യങ്ങളൊന്നും അത്ര സുതാര്യമല്ലെന്ന് തന്നെ വേണം കരുതാൻ. ഈ കേസിൽ ഒരു ധർമ്മടം ഇടപെടൽ ഇതിനകം തന്നെ വാർത്താ പ്രാധാന്യം നേടിയിരുന്നുവെന്ന കാര്യം കാണാതിരിക്കാൻ കഴിയില്ല. കാട് ഭരിക്കേണ്ടത് കാട്ടു കള്ളൻമാരല്ല എന്ന തിരിച്ചറിവ് അനിവാര്യമാണ്. ഇത് ഉറപ്പ് വരുത്തേണ്ടത് ഭരണാധികാരികളും വനം വകുപ്പും തന്നെയാണ്. അഗസ്റ്റിൻ സഹോദരന്മാരല്ല എന്ന് തീർച്ച.

Read more

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഡൽഹി: ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും അടങ്ങുന്

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈ

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

ദുബായി: ഫ്ലൈ ദുബായ് ക്യാപ്റ്റൻ സമിത് മച്ഛറിനെ ആക്രമിച്ച സംഭവത്തിൽ സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ മൊഴി പുറത്ത്. വിമാനം തകർക്കാനാണ് ആഗ്രഹി