നെടുമ്പാശ്ശേരി കൊലപാതകം: യുവാവിനെ വെട്ടിക്കൊല്ലുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

നെടുമ്പാശ്ശേരി കൊലപാതകം: യുവാവിനെ വെട്ടിക്കൊല്ലുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
pjimage--81--jpg_710x400xt

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അത്താണിയിൽ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ മൂന്നംഗ സംഘം  വെട്ടിക്കൊലപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ മൂന്നംഗ ഗുണ്ടാസംഘം വെട്ടികൊലപ്പെടുത്തിയത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാപ്പ കേസുകളിൽ പ്രതിയായ ബിനുവും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കാറിലെത്തിയ സംഘം നാട്ടുകാര്‍ നോക്കി നില്‍ക്കേയാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികള്‍ക്കായി തിരച്ചിൽ  ഊര്‍ജിതമാക്കി.

അത്താണി ബോയ്സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട ബിനോയ്‌ എന്ന് പൊലീസ് പറഞ്ഞു. കാപ്പ നിയമ പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചയാളായ ബിനോയുടെ പേരില്‍ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ