ബിയര്‍ ഫോര്‍ വാക്സിന്‍ പ്രഖ്യാപനവുമായി ന്യൂജഴ്സി സര്‍ക്കാര്‍

Share

കൊവിഡ് വാക്സിന്‍ കുത്തിവയ്പ് വേഗത്തിലാക്കാന്‍ വാക്സിനൊപ്പം ബിയര്‍ കൂടി ഓഫര്‍ ചെയ്യുകയാണ് അമേരിക്കയിലെ ന്യൂജഴ്സി ഭരണകൂടം. സംസ്ഥാനത്ത് 21 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ കുത്തിവയ്പ് വേഗത്തിലാക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ഗവര്‍ണര്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. പതിമൂന്ന് ബിയര്‍ നിര്‍മാണ കമ്പനികളാണ് ഇതോടെ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം ചരിത്രത്തില്‍ ഇടംപിടിക്കുന്നത്.

ഒരു വിനോദം എന്ന നിലയിലായിരുന്നു ന്യൂജഴ്സിയിലെ ജെര്‍മി ഫ്ലൗണ്ടര്‍ ലീസ് വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്റെ വീട്ടില്‍ ബിയര്‍ നിര്‍മിച്ചുതുടങ്ങിയത്. എന്നാല്‍ ബിയറിന്റെ രുചി ആളുകള്‍ക്ക് ഇഷ്ടമായിത്തുടങ്ങിയതോടെ ജെര്‍മി തന്റെ ബിയര്‍ നിര്‍മ്മാണം ചെറുകിട വ്യവസായമാക്കി മാറ്റി. ഇതോടെ ജെര്‍മി തുടങ്ങിവെച്ച ഫ്ലൗണ്ടര്‍ ബ്രൂവിംഗ് കമ്പനിക്കൊപ്പം മറ്റ് 12 ബിയര്‍ ഉത്പാദന കമ്പനികളും പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമാകുകയാണ്.

സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക് ഈ സ്ഥാപനങ്ങളില്‍ നിന്ന് ബിയര്‍ സൗജന്യമായി ലഭിക്കുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. 75 ശതമാനം ആളുകളാണ് ന്യൂജഴ്സിയില്‍ ഇതുവരെ വാക്സിനെടുത്തത്.

അമേരിക്കയില്‍ ആകെ 147 മില്യണ്‍ ജനങ്ങള്‍ വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞു. ന്യൂജഴ്സി അടക്കമുള്ള സംസ്ഥാനങ്ങളില്‍ 21 വയസിനുമുകളിലുള്ള എല്ലാവര്‍ക്കും ഉടന്‍ വാക്സിനേഷന്‍ നല്‍കാനാണ് സര്‍ക്കാരിന്റെ ‘ബിയര്‍ ഫോര്‍ വാക്സിന്‍’ പ്രഖ്യാപനം

Read more

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

ന്യൂയോർക്ക്: വീട്ടുജോലികൾ ചെയ്യാൻ എഐ അസിസ്റ്റന്റുകളും തറ തുടയ്ക്കാൻ റോബോട്ടിക് ക്ലീനറുകളും കളം നിറഞ്ഞതോടെ മനുഷ്യന്റെ ജീവിതം സ്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സു