യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേഗം കൂടുതല്‍ മാരകമായേക്കാം: ബോറിസ് ജോണ്‍സണ്‍

Share

ലണ്ടന്‍ : യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേഗം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനിതകമാറ്റം സംഭവിച്ച വൈററസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു വ്യാപന ശേഷി കൂടുതലാണെന്നതിലുപരി വകഭേദം വന്ന വൈറസിന് ഉയര്‍ന്ന തോതിലുള്ള മരണ നിരക്കുമായി ബന്ധമുണ്ടെന്നും ഇതിന് തെളിവുകളുണ്ടെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ മരണസംഖ്യയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് മൂലം 1401 മരണങ്ങലാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 95,981 ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് മരണങ്ങള്‍ 16 ശതമാനമാണ് ഉയര്‍ന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കോവിഡ് ഏറ്റവും മോശമായി ബാധിച്ച ഏപ്രില്‍ മാസത്തേക്കാള്‍ ഇരട്ടിയിലധികവുമാണ്.

വകഭേദം വന്ന കൊറോണ വൈറസ് ചില പ്രായക്കാര്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ മാരകമായേക്കാമെന്ന് ശാസ്ത്രജ്ഞനായ പാട്രിക് വാലന്‍സ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തിൽ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവ്: ഇന്ത്യയിൽ ആദ്യ വാക്സിനായ ‘QDENGA’യ്ക്ക് അംഗീകാരം

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവ്: ഇന്ത്യയിൽ ആദ്യ വാക്സിനായ ‘QDENGA’യ്ക്ക് അംഗീകാരം

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡെങ്കിപ്പനി ഭീഷണിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കി ആദ്യ ഡെങ്കി വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ്

നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം': ട്രെയിലർ ജൂലൈ 24-ന് പുറത്തിറങ്ങും

നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം': ട്രെയിലർ ജൂലൈ 24-ന് പുറത്തിറങ്ങും

നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'രാമായണ'ത്തിന്‍റെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോ

വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു

വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയുടെ മുന്നിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെ