ന്യൂയോര്‍ക്ക് ടൈംസ് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നു

ന്യൂയോര്‍ക്ക് ടൈംസ് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നു
new-york-times-office-building-gettyimages-1027689422-resize-2160x1199-jpg_710x400xt

ന്യൂയോര്‍ക്ക് സിറ്റി: പ്രമുഖ പത്രമായ ദ ന്യൂയോര്‍ക്ക് ടൈംസ് അന്താരാഷ്ട്ര എഡിഷനില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നു. ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി  ബെഞ്ചമിന്‍ നെതന്യാഹുവിനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ടൈംസ് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാനായതില്‍ പത്രം മാപ്പ് പറഞ്ഞിരുന്നു.

ജൂതന്മാരുടെ തൊപ്പി ധരിച്ച അന്ധനായ ട്രംപിന് പിന്നാലെ കാവല്‍ നായയായി പോകുന്ന നെതന്യാഹുവായിരുന്നു കാര്‍ട്ടൂണിലുണ്ടായിരുന്നത്. ഇത് ജൂത സമൂഹത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായി.  കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ അന്താരാഷ്ട്ര എഡിഷനിലെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതായി എഡിറ്റര്‍ ജെയിംസ് ബെന്നെറ്റ് പറഞ്ഞു. രുന്ന ജൂലൈ ഒന്നുമുതലായിരിക്കും തീരുമാനം പ്രാബല്ല്യത്തില്‍ വരുന്നത്.

മാധ്യമങ്ങള്‍ക്ക് നേരെയുണ്ടാകുന്ന രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും സമൂഹമാധ്യമങ്ങളിലെ ആള്‍ക്കൂട്ട വിമര്‍ശനവും ഉത്കണ്ഠ ഉണ്ടാക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസിലെ കാര്‍ട്ടൂണിസ്റ്റ് പാട്രിക് ചപ്പാത്തേ പറഞ്ഞു. ട്രംപിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ സൃഷ്ടിച്ചതുകൊണ്ട് മാത്രം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ നിരവധി കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ജോലി നഷ്ടമായി. നമ്മളും പേടിക്കേണ്ടിയിരിക്കുന്നു എന്നും ചപ്പാത്തേ കുറിച്ചു.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്