ഒറ്റ പ്രസവത്തിൽ 17 കുഞ്ഞുങ്ങൾ; സത്യം ഇങ്ങനെ ...!

ഒറ്റ പ്രസവത്തിൽ 17 കുഞ്ഞുങ്ങൾ; സത്യം ഇങ്ങനെ ...!
pregnant-woman.1.240869

ഒറ്റ പ്രസവത്തിൽ യുവതി 17 കുഞ്ഞുങ്ങളെ പ്രസവിച്ചുവെന്ന വാർത്തയുടെ സത്യാവസ്ഥ  ഇപ്പോൾ പുറത്തുവന്നിരിക്കയാണ്. വലിയ  വയറുമായി ഒരു യുവതി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങിയിട്ട്  കുറച്ചു  നാളുകളായി.  റിച്ചാർഡ് കമറിന്റ ഡേ എന്ന പേരുള്ള ഫേസ്ബുക്ക് യൂസറാണ് ഈ ചിത്രം ആദ്യമായി പങ്കുവച്ചത്.  ചിത്രൻ കണ്ട അന്ന് മുതൽ നിരവധിപേർ  മൊത്തം ആശങ്കയിലാണ്. നിമിഷനേരം കൊണ്ടാണ് നിരവധി പേർ ഈ പോസ്റ്റ് റീഷെയർ ചെയ്യുന്നത്. ഒറ്റയടിക്ക് 33,000 പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. യുവതിയുടെ ചിത്രത്തിനൊപ്പം അനേകം കുഞ്ഞുങ്ങളുടെ ഇടയിൽ ഇരിക്കുന്ന ഒരു പുരുഷന്റെ ചിത്രവും പോസ്റ്റിലുണ്ടായിരുന്നു.

എന്നാൽ ഈ പോസ്റ്റ്  സമൂഹമാധ്യമത്തിലാകെ തരംഗങ്ങൾ തീർക്കുകയും ചൂടൻ ചർച്ചയെക്ക്  വഴിയൊരുക്കുകയും ചെയ്തപ്പോൾ  ഇതിന്റെ സത്യാവസ്ഥ തേടി കണ്ടുപിടിച്ച്  കൊണ്ടുവന്നിരിക്കയാണ് ഇന്ത്യ ടുഡേ.  ഇന്ത്യ ടുഡേയുടെ 'ആന്റി ഫേക്ക് ന്യൂസ് വാർ റൂമാ'ണ് പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നത്. വേൾഡ് ന്യൂസ് ഡെയിലി റിപ്പോർട്ട് എന്ന വാർത്താ വെബ്സൈറ്റായിരുന്നു വാസ്തവവിരുദ്ധമായ ഈ വാർത്തയ്ക്ക് പിന്നിൽ.

ആക്ഷേപ ഹാസ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ വെബ്സൈറ്റ് പലപ്പോഴും നൽകുക വാസ്തവ വിരുദ്ധമായ വാർത്തകളാണ്. ഇതേ വാർത്ത 'വുമൺ ഡെയിലി മാഗസിൻ' എന്ന മറ്റൊരു വെബ്സൈറ്റും പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയാണ് റിച്ചാർഡ് കമറിന്റ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഷെയർ ചെയ്തത്.ആക്ഷേപ ഹാസ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ വെബ്സൈറ്റ് പലപ്പോഴും നൽകുക വാസ്തവ വിരുദ്ധമായ വാർത്തകളാണ്. ഇതേ വാർത്ത 'വുമൺ ഡെയിലി മാഗസിൻ' എന്ന മറ്റൊരു വെബ്സൈറ്റും പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയാണ് റിച്ചാർഡ് കമറിന്റ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഷെയർ ചെയ്തത്.

ചിത്രത്തിൽ കാണുന്ന യുവതിയുടെ ഭീമൻ വയർ  കൃത്രിമമായി ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ഇന്ത്യ ടുഡേ കണ്ടെത്തിയിട്ടുണ്ട്. എട്ട് കുട്ടികൾക്ക് ജന്മം നൽകിയ ഒരു സ്ത്രീയുടെ  ചിത്രമാണ് ഫോട്ടോ ഷോപ്പിലിട്ട്  എഡിറ്റ് ചെയ്തത്. മാത്രമല്ല പോസ്റ്റിലുള്ള പുരുഷന്റെ ചിത്രം ഗൈനക്കോളജിസ്റ്റായ റോബർട്ട് എം ബൈറ്റർ എന്നയാളുടേതാണെന്നും  ഇന്ത്യ ടുഡേ കണ്ടെത്തി. ആ ഫോട്ടോയിലെ യുവതിയും  ഡോക്ടറും തമ്മിൽ യാതൊരു വിധത്തിലുള്ള  ബന്ധവുമില്ല.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ