ആഗസ്ത് 7 വരെ ഇന്ത്യ-യുഎഇ വിമാന സര്‍വീസില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

Share

ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് ആഗസ്റ്റ് 7 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. യാത്രക്കാരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്.

ഏപ്രില്‍ 25 മുതല്‍ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് വിമാന സര്‍വീസില്ല. ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടിയെന്ന് നേരത്തെ ഇത്തിഹാദ് എയര്‍ലൈന്‍സ് അറിയിച്ചിരുന്നു. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി.

യു എ ഇയിലേക്കുള്ള യാത്രാവിലക്ക് എപ്പോള്‍ അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതത് രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തി വരികയാണ്.

എല്ലാ തലങ്ങളും പരിശോധിച്ചാകും വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും യു എ ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസ, ഇന്‍വസ്റ്റര്‍ വിസ എന്നിവയുള്ളവര്‍ക്ക് യു എ ഇയില്‍ വരുന്നതിന് തടസമില്ല.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ