അവിവാഹിതരായ പുരുഷനും സ്ത്രീയും ഒരുമിച്ച് ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുന്നത് കുറ്റമല്ല: മദ്രാസ് ഹൈക്കോടതി

അവിവാഹിതരായ പുരുഷനും സ്ത്രീയും ഒരുമിച്ച്  ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുന്നത് കുറ്റമല്ല: മദ്രാസ് ഹൈക്കോടതി
Madras_HC_new_750x500

മദ്രാസ്: വിവാഹിതരാകാതെ പ്രായപൂര്‍ത്തിയായ ആണും പെണ്ണും ഹോട്ടല്‍ മുറിയില്‍ കഴിയുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും, അവിവാഹിതരാണെന്ന കാരണത്താല്‍ താമസിക്കുന്ന മുറിയില്‍ പൊലീസ് കയറി പരിശോധിക്കുന്നത് തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണെന്നും ജസ്റ്റിസ് എംഎസ് രമേശ് വ്യക്തമാക്കി.

കോയമ്പത്തൂരില്‍ അനാശാസ്യ നടപടികള്‍ ആരോപിച്ച്  ഒരു ഹോട്ടല്‍ പൂട്ടി സീല്‍ ചെയ്ത നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.കോയമ്പത്തൂരില്‍ അവിവാഹിതരായ സ്ത്രീക്കും പുരുഷനും മുറി എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍റെ പരസ്യത്തിനെതിരെ സ്വകാര്യവ്യക്തി നല്‍കിയ പരാതിയില്‍ പൊലീസ് ഹോട്ടല്‍ റെയ്ഡ് നടത്തുകയും അവിവാഹിതരായ ജോഡികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ നടപടിക്കെതിരെ യുവതിയും യുവാവും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

ജൂണ്‍ 25 ന് ഇവിടെ പൊലീസ് പരിശോധന നടത്തുമ്പോള്‍, അവിവാഹിതരായ ആണും പെണ്ണും ഒരുമിച്ച് കഴിയുന്നുണ്ടായിരുന്നു. കൂടാതെ മുറിയില്‍ മദ്യക്കുപ്പികളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍  പ്രസ്തുത അപാര്‍ട്‌മെന്റ് അടച്ചുപൂട്ടി സീല്‍ ചെയ്തിരുന്നു.  അനുവദനീയമായ അളവില്‍ മദ്യം കൈവശം വെയ്ക്കുന്നതും കുറ്റകരമല്ലെന്നും കോടതി ഇതിനോടൊപ്പം പറഞ്ഞു.

മുറിയില്‍ നിന്ന് മദ്യം പിടിച്ചെടുത്ത പൊലീസ് നടപടിയെയും കോടതി വിമര്‍ശിച്ചു. നിയമപരമായി മദ്യം വില്‍ക്കുന്നതിനോ വിളമ്പുന്നതിനോ അനുവാദമുണ്ടെങ്കില്‍ റൂമിലെ മദ്യം പിടിച്ചെടുത്ത നടപടി തെറ്റാണെന്നും ജഡ്ജ് പറഞ്ഞു. ഹോട്ടലിന് ലൈസന്‍സില്ലെങ്കില്‍ പോലും റൂമില്‍ മുറിയെടുത്തവര്‍ സ്വന്തം നിലക്ക് മദ്യം കൊണ്ടുവരുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്ന് കോടതിക്ക് മനസില്ലാകുന്നില്ലെന്നും ജഡ്ജ് പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ