പ്രവാസികള്‍ക്ക് അതിഥികളെ ഉംറക്ക് കൊണ്ടുവരാന്‍ വിസ

പ്രവാസികള്‍ക്ക് അതിഥികളെ ഉംറക്ക് കൊണ്ടുവരാന്‍ വിസ
20171221_050454-01resized

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ തങ്ങളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അതിഥികളായി ഉംറക്ക് കൊണ്ടുവരാന്‍ വിസ അനുവദിക്കാന്‍ നീക്കം. അതിഥി വിസകള്‍ ഏതാനും ദിവസത്തിനുള്ളില്‍ നല്‍കി തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ മിഷന്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്ല ഖാദി അറിയിച്ചു. ഒരു സ്വകാര്യ ചാനിലെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടൂറിസം വിസയില്‍ വരുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാനും രാജ്യം മുഴുവന്‍ സഞ്ചരിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

90 ദിവസത്തേക്കാണ് അതിഥി വിസ ലഭിക്കുക. സ്വന്തം സ്പോണ്‍സര്‍ഷിപ്പിലാണ് വിദേശികള്‍ക്കും സ്വദേശികള്‍ക്കും വിദേശത്തുനിന്ന് അതിഥികളെ കൊണ്ടുവരാന്‍ സാധിക്കുന്നത്.  സ്വദേശി പൗരന്മാര്‍ക്കും വിദേശത്ത് ആളുകളെ അതിഥികളായി കൊണ്ടുവരാനും ഈ വിസ ഉപയോഗിക്കാനാവും. അങ്ങനെ അതിഥി വിസയില്‍ വരുന്നവര്‍ക്ക് ഉംറ നിര്‍വഹണത്തിന് പുറമെ സൗദി അറേബ്യ മുഴുവന്‍ സഞ്ചരിക്കാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും കഴിയും. നിലവില്‍ ഭാര്യയേയും മക്കളേയും മാതാപിതാക്കളെയും ഭാര്യയുടെ മാതാപിതാക്കളെയും മാത്രമേ വിസിറ്റ് വിസയില്‍ കൊണ്ടുവരാന്‍ കഴിയുമായിരുന്നുള്ളൂ. ഗസ്റ്റ് വിസ കൂടി വരുന്നതോടെ എല്ലാത്തരം ബന്ധുക്കളെയും തങ്ങള്‍ക്കിഷ്ടമുള്ള ആരെയും കൊണ്ടുവരാന്‍ കഴിയും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ