ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ

Share

അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം' എന്നാണ് പുതിയ ബാലിസ്റ്റിക് മിസൈലിനെ ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.

രാഷ്​ട്രീയ സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്​ച രാത്രി തലസ്ഥാന നഗരമായ പ്യോഗ്യാംഗിൽ നടന്ന പരേഡിലായിരുന്നു പ്രദർശനം ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും ചടങ്ങിൽ പങ്കെടുത്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഈ മിസൈലിന്റെ യഥാര്‍ഥശേഷിയും ഇത് പരീക്ഷിച്ചുവോ എന്ന കാര്യവും വ്യക്തമല്ല. പതാക വീശുന്ന ജനങ്ങളുടെ മുന്നിലൂടെ കറുപ്പും വെളുപ്പും നിറമുള്ള നാല് വലിയ മിസൈലുകള്‍ വഹിച്ചു കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.

ദക്ഷിണ കൊറിയയിൽ മാത്രമല്ല, ജപ്പാനിലും ആക്രമണം നടത്താൻ ശേഷിയുള്ളതാണ്​ ആയുധ ശേഖരമെന്നാണ്​ നിഗമനം. ഭൂഖണ്ഡാന്തര ബാലി​സ്​റ്റിക്​ മിസൈലുകൾ പ്രദർശനത്തിന് അണിനിരന്നില്ല.ജോ ബൈഡൻ പുതിയ യു.എസ്​ പ്രസിഡൻറായി അധികാരമേൽക്കുന്നതി​െൻറ തൊട്ടുമുമ്പാണ്​ ഉത്തര കൊറിയയുടെ ആയുധപ്രദർശനം. ആരു തന്നെ അധികാരത്തിൽ വന്നാലും യു.എസ്​ ശത്രുരാജ്യമാണെന്ന്​ ദിവസങ്ങൾക്കു മുമ്പ്​ കിം ജോങ്​ ഉൻ പ്രഖ്യാപിച്ചിരുന്നു. പുക്​ഗുക്​സോങ്​ -5 എന്നാണ്​ പുതിയ ബാലിസ്​റ്റിക്​ മിസൈലിന്​ പേരിട്ടത്​. കഴിഞ്ഞ ഒക്​ടോബറിൽ പ്രദർശിപ്പിച്ച പുക്​ഗുക്​സോങ്​ -4െൻറ നവീകരിച്ച രൂപമാണിത്​.

Read more

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീ